ഇന്ത്യൻ മീഡിയാ അബുദാബി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Mail This Article
അബുദാബി ∙ ഇന്ത്യൻ മീഡിയാ അബുദാബി (ഐഎംഎ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഷ്‍രിഫ് മാളിലെ ഇന്ത്യാ പാലസിൽ നടന്ന ഇഫ്താറിൽ ഇന്ത്യൻ എംബസി തേർഡ് സെക്രട്ടറി (പ്രസ് ആൻഡ് ഇൻഫർമേഷൻ) അനീസ് ഷഹൽ, ബിൻ അലി മെഡിക്കൽ, സെയ്ഫ് കെയർ മെഡിക്കൽ ഇൻഡസ്ട്രീസ് സിഇഒ ഒമർ അലി എന്നിവർ മുഖ്യാതിഥികളായിരുന്നു. എസ്എഫ്സി ഗ്രൂപ്പ് വൈസ് പ്രഡിസന്റ് (ബിസിനസ് ഡവലപ്മെന്റ് ആൻഡ് ഓപറേഷൻസ്) ജോർജ് ജോസഫ്, കോർപറേറ്റ് എക്സലൻസ് ഓഫിസർ അൻഡലീപ് മന്നൻ എന്നിവരും ഇഫ്താറിൽ പങ്കെടുത്തു. അനീസ് ഷഹലിനെയും ഒമർ അലിയെയും ചടങ്ങിൽ ആദരിച്ചു.
പ്രസിഡന്റ് എൻ.എം.അബൂബക്കർ (മലയാള മനോരമ), ജനറൽ സെക്രട്ടറി ടി.എസ്.നിസാമുദ്ദീൻ (മാധ്യമം), വൈസ് പ്രസിഡന്റ് പി.എം.അബ്ദുൽറഹ്മാൻ (ഇപത്രം), ജോയിന്റ് സെക്രട്ടറി അനിൽ സി.ഇടിക്കുള (ദീപിക), ഭരണസമിതി അംഗങ്ങളായ റസാഖ് ഒരുമനയൂർ (ചന്ദ്രിക), സഫറുല്ല പാലപ്പെട്ടി (ദേശാഭിമാനി), സമീർ കല്ലറ (24/7) എന്നിവർ നേതൃത്വം നൽകി.