ADVERTISEMENT

അബുദാബി ∙ രണ്ടു ദിവസം മുൻപ് വീടുവിട്ടിറങ്ങിയ മലയാളി വ്യവസായിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലസ്ഥാന നഗരിയിൽ റിഷീസ് ഹൈപ്പർ മാർക്കറ്റും റസ്റ്ററന്റും നടത്തുന്ന കണ്ണൂർ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയിൽ സുൽഫാഉൽ ഹഖ് റിയാസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

വർഷങ്ങളായി യുഎഇയിലുള്ള സുൽഫാഉൽ ഹഖ് റിയാസ് നല്ല നിലയിൽ ബിസിനസ് ചെയ്തുവരികയായിരുന്നു. രണ്ട് ദിവസം മുൻപ് ഇദ്ദേഹം വീട് വിട്ടിറങ്ങുകയായിരുന്നു. ഇതിന് ശേഷം യാതൊരു വിവരവുമില്ലാത്തതിനെ തുടർന്ന് ഭാര്യ ഇന്നലെ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അൽ ജസീറ ക്ലബിനടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അബ്ദുൽ റഹ്മാൻ പൊതിരകത്ത്–പി.ടി.പി.ഷാഹിദ ദമ്പതികളുടെ മകനാണ്. ഷീബ റിയാസാണ് ഭാര്യ. മക്കൾ:റിഷിൻ റിയാസ്, റിഷിക റിയാസ്.

English Summary:

Malayali businessman was found dead in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com