ഹൃദയാഘാതം: മലയാളി നഴ്സ് റിയാദിൽ മരിച്ചു
Mail This Article
×
റിയാദ് ∙ പ്രവാസി മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്‌ഡ് മെഡിക്കൽ സെന്റർ ആശുപത്രിയിൽ(എസ്എംസി) ജോലി ചെയ്ത് വരികയായിരുന്നു എറണാകുളം, പിറവം സ്വദേശി ധന്യരാജനാണ് മരിച്ചത്. ചിറ്റേത്ത് കുന്നേൽ സി.എസ്. രാജൻ – അമ്മിണി രാജൻ ദമ്പിതികളുടെ മകളാണ്. അവിവാഹിതയാണ്. സഹോദരങ്ങൾ: രമ്യ , സൗമ്യ.
നാല് വർഷമായി റിയാദിൽ ജോലി ചെയ്ത് വരികയായിരുന്നു ധന്യ. എസ്എംസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ച് നാട്ടിലെത്തിക്കുന്നതിന് ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ നേതൃത്വം നൽകി.
English Summary:
Heart Attack: Malayali Nurse, Ernakulam Native Died in Riyad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.