ഖത്തർ ഇരിക്കൂർ കൂട്ടായ്മ ഇഫ്താർ സംഗമവും ജനറൽ ബോഡി മീറ്റിങ്ങും സംഘടിപ്പിച്ചു

Mail This Article
ദോഹ ∙ ഖത്തറിലെ ഇരിക്കൂർ നിവാസികളുടെ കൂട്ടായ്മയായ ഖത്തർ ഇരിക്കൂർ കൂട്ടായ്മ ഇഫ്താർ മീറ്റ് & ജനറൽ ബോഡി നടത്തി. 22 മാർച്ച് വെള്ളിയാഴ്ച ന്യൂ സലത്താ സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം പേർ പങ്കെടുത്തു.
ഉദ്ഘാടന പ്രസംഗം നടത്തിയ അനീസ് പള്ളിപ്പാത്ത് കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. പ്രസിഡന്റ് ഖാലിദ് മുനീർ അധ്യക്ഷധ വഹിച്ച യോഗത്തിൽ സെക്രട്ടറി അഷ്‌റഫ് മൊയ്‌ദു രണ്ടു വർഷത്തെ റിപ്പോർട്ട് അവതരണവും ട്രഷറർ ശഹീദ് കണക്ക് അവതരണവും നടത്തി.
ഖാലിദ് മുനീർ പുതിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു, അനീസ് പള്ളിപ്പാത്ത് പ്രെസിഡൻറ് ആയും ഹംസ മാങ്ങാടൻ ജനറൽ സെക്രെട്ടറി ആയും സഫ്‌വാനെ ട്രഷററായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മാരായി ഉമ്മർ കുട്ടി, സലിം സി, ജോയിൻറ് സെക്രെട്ടറി മാരായി ഹാഷിർ സി. വി, സഫ്രാൻ എന്നിവരെയും നിയമിച്ചു. സാദിഖ് സി എം, ഉമ്മർ കുട്ടി എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു, തുടർന്ന് നടത്തിയ ലക്കി ഡ്രോയിൽ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറുകയും ട്രഷറർ സഫവാൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.