ADVERTISEMENT

ദുബായ് ∙ അമ്മമാർക്ക് ആദരവർപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാംപെയിനിലേയ്ക്ക് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 2.25 കോടി രൂപ (10 ലക്ഷം ദിർഹം) സംഭാവന നൽകി. ലോകത്തെങ്ങുമുള്ള ദശലക്ഷണക്കിനാളുകൾക്ക് വിദ്യാഭ്യാസ സഹായം നൽകാനായി സ്ഥാപിച്ച  ഒരു ബില്യൺ ദിർഹം ഫണ്ടിലേക്കാണ് സംഭാവന.

സ്വന്തം അമ്മമാരോടുള്ള ആദരസൂചകമായി സംഭാവന നൽകാൻ ആഹ്വാനം ചെയ്യുന്ന പദ്ധതി വിദ്യാഭ്യാസം നേടാൻ അവസരമില്ലാത്തവരെ പിന്തുണയ്ക്കാനും ശാക്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. മാതാപിതാക്കളെ ബഹുമാനിക്കുന്ന മൂല്യങ്ങൾ, ദയ, അനുകമ്പ, ഐക്യദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മാനുഷിക ദൗത്യങ്ങളിലെ യുഎഇയുടെ പങ്ക് ഉയർത്തിക്കാട്ടുക കൂടിയാണ് മദേഴ്‌സ് എൻഡോവ്‌മെന്റ്. ലോകത്തെ ദുരിതങ്ങൾ ലഘൂകരിച്ചുകൊണ്ട് ദയയിലും അനുകമ്പയിലും ഊന്നിയ യുഎഇയുടെ സന്ദേശം വ്യാപിപ്പിക്കുകയാണ് ഷെയ്ഖ് മുഹമ്മദ് മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാംപെയിനിലൂടെ ചെയ്യുന്നതെന്ന് ഡോ. ഷംഷീർ പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിൻ്റെ സാമൂഹിക പ്രതിബദ്ധതയ്ക്കും യുഎഇയുടെ സഹായ സന്നദ്ധതയ്ക്കും  പിന്തുണ നൽകാനാണ് ക്യാംപെയിനിലേയ്ക്കുള്ള സംഭാവനയെന്നും അദ്ദേഹം പറഞ്ഞു.

മദേഴ്സ് എൻഡോവ്മെന്റ് ലോഗോ. ചിത്രത്തിന് കടപ്പാട്: വാം
മദേഴ്സ് എൻഡോവ്മെന്റ് ലോഗോ. ചിത്രത്തിന് കടപ്പാട്: വാം

ആഗോളതലത്തിലെ മാനുഷികവും വികസനപരവുമായ സംരംഭങ്ങൾക്കുള്ള ഏറ്റവും വലിയ പ്രാദേശിക ഫൗണ്ടേഷനായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന്  (MBRGI) കീഴിലാണ് മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാംപെയിൻ പുരോഗമിക്കുന്നത്. ഇതിനകം മികച്ച പ്രതികരണം ലഭിക്കുന്ന ക്യാംപെയിനിലേയ്ക്ക് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഭാവനകൾ നൽകാം. ഇതിനായി Mothersfund.ae സന്ദർശിച്ചോ പ്രത്യേക ടോൾ ഫ്രീ നമ്പറായ 800 9999 ൽ ബന്ധപ്പെട്ടോ വിവരങ്ങൾ നേടാം. ഇത്തിസലാത്ത് ഉപയോക്താക്കൾക്ക് 1034, 1035, 1036, 1038 എന്നീ നമ്പറുകളിലേക്ക്  “Mother” എന്ന സന്ദേശം അയച്ചും സംഭാവനകൾ നൽകാനാകും.

English Summary:

Shamsheer Vayalil Contributes AED 1 Million to Mothers' Endowment Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com