ADVERTISEMENT

മസ്‌കത്ത് ∙ മലയാള ചലചിത്രം 'ആടു ജീവിതം ദി ഗോട്ട് ലൈഫി'ന്റെ ഉജ്ജ്വല വിജയത്തിന് ശേഷം മസ്‌കത്തില്‍ മടങ്ങിയെത്തിയ ഒമാനി നടന്‍ ഡോ. താലിബ് അല്‍ ബലൂഷിക്ക് മസ്‌കത്തിലെ കലാസാംസ്‌കാരിക പ്രവര്‍ത്തകരും ടീം മസ്‌കത്ത് ആര്‍ട്‌സും മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഡോ. അല്‍ ബലൂഷിയെ സ്വീകരിക്കാന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.

ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തില്‍ ഡോ. താലിബ് അല്‍ ബലൂഷിയുടെ പ്രകടനം പ്രശംസ നേടുകയാണ്. അദ്ദേഹത്തിന്റെ സൂക്ഷ്മമായ പ്രകടനത്തെ അഭിനന്ദനങ്ങള്‍ തേടിയെടുത്തുന്നു. സ്വീകരണ പരിപാടിയില്‍ സംസാരിച്ച ഡോ. താലിബ് മസ്‌കത്ത് ആര്‍ട്‌സിനും സ്ഥാപകന്‍ റിജുറാമിനും ചലച്ചിത്ര മേഖലയിലെ തന്റെ യാത്രയിലുടനീളം നിര്‍ലോഭമായ പിന്തുണ നല്‍കിയതിന് നന്ദി രേഖപ്പെടുത്തി.

സിനിമയില്‍ അവിസ്മരണീയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച മസ്‌കത്ത് ആര്‍ട്‌സ് ടീമിലെ  അംഗമായ സുനില്‍ കുമാര്‍ കൃഷ്ണന്‍ നായരെ ആദരിക്കുന്നതിനുള്ള വേദി കൂടിയായി സ്വീകരണ പരിപാടി. പ്രകാശ് വിജയന്‍, സുരേന്ദ്രന്‍ കളത്തില്‍, ഉണ്ണി ചേലക്കര, കബീര്‍ യൂസഫ്, ലോവല്‍ ബാലകൃഷ്ണന്‍, വിനോദ് മഞ്ചേരി, രമേഷ് ബാബു, സുജിത്ത് തിരുവോണം, ബിജു കാഞ്ഞൂര്‍, രാജന്‍ കോക്കുരി, അനിത രാജന്‍, നാസര്‍ ശ്രീകണ്ഠപുരം തുടങ്ങി മസ്‌കത്ത് ആര്‍ട്‌സിന്റെ കോര്‍ ടീം അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

English Summary:

Dr. Talib Al Balushi was Received at Muscat International Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com