ADVERTISEMENT

അബുദാബി ∙ കുരിശു മരണത്തിലൂടെ യേശുക്രിസ്തു മാനവരാശിക്കു നൽകിയ പുതുജീവിതത്തിന്റെ ഓർമ പുതുക്കി യേശുവിന്റെ തിരുസ്വരൂപ മാതൃകയുമായി മറുനാട്ടിലും നഗരി കാണിക്കൽ ശുശ്രൂഷ നടന്നു. അബുദാബി മുസഫയിലെ സെന്റ് പോൾസ് കത്തോലിക്കാ ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് ഫാ. ടോം ജോസഫ്  മുഖ്യകാർമികത്വം വഹിച്ചു.

അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് ഫാ. ജോൺസൻ കല്ലിട്ടതിൽ കോർ ‍എപ്പിസ്കോപ്പ മുഖ്യ കാർമികത്വം വഹിക്കുന്നു. ഇടവ കവികാരിഫാ.എൽദൊ എം. പോൾ, സഹ വികാരി ഫാ. മാത്യു ജോൺ എന്നിവർ സഹ കാർമികരായി.

വ്യത്യസ്ത സഭകളുടെതായി യുഎഇയിൽ 40ലേറെ ക്രൈസ്തവ ദേവാലയങ്ങൾ ഉണ്ടെങ്കിലും തിരുസ്വരൂപ മാതൃകയുമായി നഗരികാണിക്കൽ ചടങ്ങ് നടക്കുന്ന ഏക ദേവാലയമാണ് അബുദാബി മുസഫയിലെ സെന്റ് പോൾസ്. നാട്ടിൽ മാത്രം കണ്ടിട്ടുള്ള യേശുവിന്റെ വലിയ രൂപം ഒറ്റത്തടിയിൽ തീർത്ത് മറുനാട്ടിലെ വിശ്വാസികൾക്കായി എത്തിച്ചത് സൺറൈസ് മെറ്റൽ ഫാബ്രിക്കേഷൻ എസ്റ്റാബ്ലിഷ്മെന്റ് എംഡിയും മലയാളം കമ്യൂണിറ്റി കോ ഓർഡിനേറ്ററുമായ ലൂയിസ് കുര്യാക്കോസ് ആണ്.

അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് വികാരി ജനറൽ ഫാ. പീറ്റർ ഫെർണാണ്ടൊ മുഖ്യകാർമികത്വം വഹിക്കുന്നു. സഹ വികാരി ഫാ.ജോബി ജോസഫ് സഹകാർമികനായി.
അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് വികാരി ജനറൽ ഫാ. പീറ്റർ ഫെർണാണ്ടൊ മുഖ്യകാർമികത്വം വഹിക്കുന്നു. സഹ വികാരി ഫാ.ജോബി ജോസഫ് സഹകാർമികനായി.

7 ലക്ഷം രൂപ ചെലവിൽ കുമിൾ (കുമ്പിൾ) മരത്തിന്റെ ഒറ്റത്തടയിൽ തീർത്ത തിരുസ്വരൂപം എറണാകുളം കാത്തലിക് ആർട്ട് സെന്ററിലാണ് നിർമിച്ചത്.

English Summary:

Good Friday in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com