മസ്‌കത്ത് കെഎംസിസി ഗ്രാൻഡ് സോഷ്യൽ ഇഫ്താർ

Mail This Article
മസ്‌കത്ത് ∙ മസ്‌കത്ത് കെ എം സി സി കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് സോഷ്യൽ ഇഫ്താർ സംഘടിപ്പിച്ചു. മസ്‌കത്ത് സുന്നി സെന്റർ മദ്‌റസ പരിസരത്തു നടന്ന ഇഫ്താർ പരിപാടിയിൽ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു. ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് മുഖ്യ അതിഥി ആയിരുന്നു. മസ്‌കത്ത് കെ എം സി സിക്ക് കീഴിലുള്ള 33 ഏരിയ കമ്മറ്റിയിലെയും അംഗങ്ങൾ, ഇന്ത്യൻ സ്‌കൂൾ ഒമാൻ ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, വൈസ് ചെയർമാൻ സൈദ് സൽമാൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ജോയിന്റ് ജനറൽ സെക്രറ്ററി സുഹൈൽ ഖാൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമവിഭാഗം സെക്രട്ടറി ഷമീർ പി ടി കെ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിംഗ് കൺവീനർ ഇബ്‌റാഹിം ഒറ്റപ്പാലം, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിംഗ് കോ കൺവീനർ സിദ്ദിഖ് ഹസൻ, എസ് എൻ ഡി പി യോഗം ഒമാൻ കൺവീനർ രാജേഷ് ജി, എസ് എൻ ഡി പി യോഗം ഒമാൻ ചെയർമാൻ എൽ. രാജേന്ദ്രൻ, മസ്‌കത്ത് സുന്നി സെന്റർ പ്രസിഡന്റ് അൻവർ ഹാജി, ജനറൽ സെക്രട്ടറി ഷാജുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. കേന്ദ്ര കമ്മറ്റി പ്രസിഡന്റ് അഹമ്മദ് റഈസ്, ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, ഇഫ്താർ കമ്മിറ്റി ചെയർമാൻ നൗഷാദ് കാക്കേരി, കൺവീനർ അഷറഫ് കിണവക്കൽ തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി. വളണ്ടിയർ ക്യാപ്റ്റൻ താജുദ്ദീന്റെ നേതൃത്വത്തിൽ നൂറിലധികം സന്നദ്ധ സേവകർ സൗകര്യങ്ങളൊരുക്കി.