ADVERTISEMENT

മസ്‌കത്ത് ∙ എസ്എൻഡിപി ഒമാൻ യൂണിയൻ സംഘടിപ്പിച്ച ജനകീയ ഇഫ്താർ വിരുന്ന് മാനവ, സാമുദായിക സൗഹാർദങ്ങളുടെ സംഗമ വേദിയായി. മബേല ഗർഫ് കോളേജ് ഹാളിൽ നടന്ന ഇഫ്താർ വിരുന്നിൽ ഒമാനിലെ വിവിധ മത, രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക, സംഘടന നേതാക്കൾ സംബന്ധിച്ചു. ഗുരുദേവ ദർശനങ്ങളുടെ പ്രാധാന്യം ആധുനിക കാലത്ത് പോലും വളരെ പ്രസക്തമാണെന്ന് വിവിധ സംഘടനാ നേതാക്കൾ ആശംസ സന്ദേശത്തിൽ പറഞ്ഞു.

റമസാൻ വിശപ്പിന്റെ വിലയറിയുന്ന മാസമാണെന്നും മനുഷ്യൻ നന്നാവാതെ അവൻ എത്ര മതനിഷ്ട പുലർത്തിയിട്ടും കാര്യമില്ലെന്നും ആത്യന്തികമായ മനുഷ്യ സേവനവും അനുകമ്പയും പങ്കുവെക്കലുകളുമാണ് പ്രവാചക സന്ദേശമെന്നും ഓരോ ആഘോഷങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നതിലൂടെ നൽകുന്ന മാനവികതയുടെ സന്ദേശം വലുതാണെന്നും വിവിധ നേതാക്കൾ പറഞ്ഞു. എസ്എൻഡിപി ഒമാൻ യൂണിയൻ ചെയർമാൻ എൽ രാജേന്ദ്രൻ, കൺവീനർ ജി. രാജേഷ് എന്നിവർ ഇഫ്താർ ദിന ആശംസകൾ അർപ്പിച്ചു. കോർ കമ്മിറ്റി അംഗം ഹർഷകുമാർ കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങിൽ കോർ കമ്മിറ്റി അംഗങ്ങളായ ടി എസ് വസന്തകുമാർ, ഡി മുരളീധരൻ എന്നിവരും സന്നിഹിതരായിരുന്നു. 

sndp-oman-union-organized-a-public-iftar1

മസ്‌കത്ത് കെ എം സി സി കേന്ദ്ര കമ്മറ്റി സെക്രട്ടറി അഷറഫ് പോയിക്കര, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പണ്ഡിത സഭാംഗം സഹ്ഫർ സാദിക്ക് മദീനി, ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഹ്ജാസ് അഹമദ്, ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ മസ്‌കത്ത് കമ്മിറ്റി ട്രഷറർ ലാലസ്, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിംഗ് സാമുഹിക ക്ഷേമ വകുപ്പ് മേധാവി നൗഫൽ പുനത്തിൽ, ഭാരതീയ പ്രവാസി മഞ്ച് സീബ് ഏരിയ പ്രസിഡന്റ് വി സി സുബ്രഹ്മണ്യൻ, ഒ ഐ സി സി ഇൻകാസ് പ്രതിനിധികളായ സജി ഔസേഫ്, ഉമ്മൻ, മുഹമ്മദ് അലി, സിദ്ദീഖ് ഹസ്സൻ, കുര്യാക്കോസ് എന്നിവരെ കൂടാതെ എസ് എൻ ഡി പി ഒമാൻ യൂണിയന്റെ നിരവധി ശാഖാ ഭാരവാഹികളും പ്രവർത്തകരും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

English Summary:

SNDP Oman Union Organized a Public Iftar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com