ഗാസയിലേക്ക് രണ്ടാംഘട്ട കരുതലുമായി യുഎഇയും ഡബ്ല്യുസികെയും
Mail This Article
അബുദാബി ∙ യുഎഇയും വേൾഡ് സെൻട്രൽ കിച്ചനും (ഡബ്ല്യുസികെ) ചേർന്ന് ഗാസയിലേക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്ന രണ്ടാം ഘട്ട പദ്ധതി ആരംഭിച്ചു.
വടക്കൻ ഗാസയിലേക്ക് നൂറുകണക്കിന് ടൺ ഭക്ഷ്യവസ്തുക്കളുമായി 3 കപ്പലുകളും ഒരു ബാർജുമാണ് സൈപ്രസിൽ നിന്ന് പുറപ്പെട്ടത്. അരി, പിസ്ത, മാവ്, ധാന്യങ്ങൾ, ടിന്നിലടച്ച പച്ചക്കറികൾ, പ്രോട്ടീൻ തുടങ്ങി പാകം ചെയ്യേണ്ടതും നേരിട്ട് കഴിക്കാവുന്നതുമായ ഭക്ഷ്യോൽപന്നങ്ങളാണ് ഇതിൽ കൂടുതലും.
യുഎഇ, ഡബ്ല്യുസികെ, സൈപ്രസ് എന്നിവയുടെ സഹകരണത്തോടെ 200 ടൺ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും വഹിച്ചുള്ള ആദ്യ കപ്പൽ ഗാസയിൽ മാർച്ച് 17ന് ഗാസയിൽ എത്തിയിരുന്നു. പട്ടിണി നേരിടുന്ന പലസ്തീനികൾക്കായി 4.3 കോടി പായ്ക്കറ്റ് ഭക്ഷണം കര, വായു, കടൽ മാർഗം വേൾഡ് സെൻട്രൽ കിച്ചൻ ഇതിനകം വിതരണം ചെയ്തു. 229 വിമാനങ്ങൾ, 19 എയർഡ്രോപ്പുകൾ, 1,035 ട്രക്കുകൾ, 3 കപ്പലുകൾ എന്നിവയിലൂടെ 26,000 ടൺ ഭക്ഷണം, വെള്ളം, മെഡിക്കൽ വസ്തുക്കൾ എന്നിവയുൾപ്പെടെ 26,000 ടൺ അടിയന്തര സാധനങ്ങൾ യുഎഇ നേരിട്ട് എത്തിക്കുകയും ചെയ്തിരുന്നു.