ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് വാർഷിക കൺവെൻഷൻ ഇന്ന് മുതൽ
Mail This Article
×
ദുബായ് ∙ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക കൺവെൻഷൻ ഇന്ന് (2) മുതൽ ഇൗ മാസം 6 വരെ യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ നടക്കും. വൈകിട്ട് 7 മുതൽ രാത്രി 10 വരെയാണ് പരിപാടി. എല്ലായിടത്തും കെഎസ്ഇബി റിട്ട. ഡെപ്യുട്ടി ചീഫ് എൻജിനീയർ യു.ടി. ജോർജ് സുവിശേഷ സന്ദേശം നൽകും.
ഇന്ന് (April 2) ഷാർജ വർഷിപ്പ് സെന്റർ, നാളെ (3ന്) അൽ െഎൻ ഒയാസിസ് ചർച്ച് സെന്റർ, 4ന് അബുദാബി റുവൈസ്, 5ന് അബുദാബി ബനിയാസ് വെസ്റ്റ്, 6ന് ദുബായ് ഖിസൈസ് എന്നിവിടങ്ങളിലാണ് കൺവെൻഷൻ.
എല്ലായിടത്തും യാത്രാ സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 050 5786544 / 052 9073922.
English Summary:
Christian Revival Fellowship Annual Convention from Today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.