പ്രവാസി യുഡിഎഫ് ജിദ്ദയില്‍ നേതൃസംഗമം സംഘടിപ്പിച്ചു

Mail This Article
ജിദ്ദ ∙ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാന്‍ മുഴുവന്‍ പ്രവാസി കുടുംബങ്ങളും യുഡിഎഫിന് വോട്ട് നല്‍കണമെന്ന് പ്രവാസി യുഡിഎഫ് ജിദ്ദയില്‍ സംഘടിപ്പിച്ച നേതൃസംഗമം ആവശ്യപ്പെട്ടു.
സൗദി കെഎംസിസി മുഖ്യരക്ഷാധികാരി കെ.പി. മുഹമ്മദ് കുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി യുഡിഎഫ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഹഖീം പാറക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും, ട്രഷറര്‍ വി.പി. മുസ്തഫ നന്ദിയും പറഞ്ഞു. ചെമ്പന്‍ അബ്ബാസ്, കെ.ടി.എ. മുനീര്‍, നാസര്‍ വെളിയംകോട്, വി.പി. അബ്ദു റഹ്‌മാന്‍, സി.എം. അഹമ്മദ്, രാധാകൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു.
ജിദ്ദയിലെ കെഎംസിസി, ഒഐസിസി ജില്ല ഭാരവാഹികളും മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാരും പങ്കെടുത്ത നേതൃസംഗമത്തില്‍ പ്രവാസി യുഡിഎഫ് ജില്ലാ കണ്‍വന്‍ഷന്‍ നടത്താനും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കാനും, പഞ്ചായത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടികള്‍ നടത്താനും തീരുമാനിച്ചു.