ADVERTISEMENT

ജിദ്ദ∙ സൗദിയിൽ സൂര്യോദയത്തിന് ശേഷം 15 മിനിറ്റ് കഴിഞ്ഞാൽ പെരുന്നാൾ നമസ്ക്കാരം  നടത്താൻ ഇസ്​ലാമിക കാര്യ മന്ത്രി  അബ്ദുല്ലത്തീഫ് അൽ-ഷെയ്ഖ് രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ മന്ത്രാലയത്തിന്‍റെ എല്ലാ ശാഖകൾക്കും നിർദ്ദേശം നൽകി. മന്ത്രാലയ ശാഖകൾക്ക് അയച്ച സർക്കുലറിൽ പ്രാർത്ഥനകൾ തുറന്ന മൈതാനങ്ങളിലും മൈതാനത്തോട് ചേർന്നുള്ള പള്ളികൾ ഒഴികെയുള്ള എല്ലാ പള്ളികളിലും നമസ്ക്കാരം നടത്തണമെന്ന്  നിർദ്ദേശിച്ചു. കൂടാതെ, ഈദ് പ്രാർത്ഥനകൾക്ക് സാധാരണയായി ഉപയോഗിക്കാത്ത ചില പട്ടണങ്ങളിലെയും ഗ്രാമ കേന്ദ്രങ്ങളിലെയും പള്ളികളിലും പ്രത്യേക പ്രാർത്ഥനകൾ നടത്തണം.

നിയുക്ത പ്രാർത്ഥനാ മൈതാനങ്ങളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരങ്ങൾ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതിന്‍റെ പ്രാധാന്യം അൽ ഷൈഖ് എടുത്തുപറഞ്ഞു. അറ്റകുറ്റപ്പണികൾ, ശുചീകരണം എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ സേവനങ്ങളും നിലവിലുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ  ആചാരങ്ങൾ പൂർണ്ണമായി നിർവഹിക്കാൻ കഴിയും. 

English Summary:

Instructions for Eid prayer in Saudi Arabia were given by the Minister of Islamic Affairs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com