കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്‍റ് പ്രോജ്വല കലാമത്സരങ്ങൾ മേയ് 10ന്

Mail This Article
×
കുവൈത്ത് സിറ്റി∙ കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്‍റ് (കെഎംആർഎം) സംഘടിപ്പിക്കുന്ന നാലാമത് പ്രോജ്വല കലാമത്സരങ്ങൾ മേയ് 10ന് അബ്ബാസിയ യൂണൈറ്റഡ് ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടക്കും. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പരിപാടി. വ്യക്തിഗത, ഗ്രൂപ്പ് അടിസ്ഥാനത്തിൽ 17 ഇനങ്ങളിൽ 5 ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. പരിപാടിയുടെ പോസ്റ്റർ അപ്പോസ്തലിക് വികാരിയേറ്റ് ഓഫ് നോർത്തേൺ അറേബ്യ അധ്യക്ഷൻ മോൺസിഞ്ഞോർ ആൽദോ ബരാർദി പുറത്തിറക്കി. ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, പ്രസിഡന്‍റ് ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു കെ.ജോൺ, ട്രഷറർ റാണ വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
English Summary:
Kuwait Malankara Right Movement art competition on May 10
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.