റീഡ് കൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു
Mail This Article
അബുദാബി ∙ ചെമ്മാട് ദാറുൽ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി പൂർവ വിദ്യാർഥി കൂട്ടായ്മയായ ഹാദിയ അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച റീഡ് കൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ പബ്ലിക് എജുക്കേഷൻ ആൻഡ് ട്രെയിനിങിന് കീഴിൽ ഹയർസെക്കൻഡറി, ഡിഗ്രി തലത്തിലുള്ള വിദ്യാർഥിനികൾക്കുള്ള മഹ്‌ദിയ്യ കോഴ്‌സ് ഉൾപ്പെടെ ഒട്ടേറെ കോഴ്സുകൾ ആരംഭിക്കും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നും മറുനാട്ടിൽ നിന്നുമുള്ള വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനമാണ് ലക്ഷ്യം.
ഹാദിയ അബുദാബി പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ഹുദവി, ജനറൽ സെക്രട്ടറി സിദ്ദീഖ് ഹുദവി കൊളവയൽ, റീഡ് കൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അബ്ദുൽ കബീർ ഹുദവി, അബ്ദുല്ല നദ്‌വി, ഹിദായത്തുള്ള പറപ്പൂർ, അഡ്വ. ഷറഫുദ്ദീൻ, മൊയ്തീൻകുട്ടി ഹാജി കയ്യം, കളപ്പാട്ടിൽ അബു ഹാജി എന്നിവർ പ്രസംഗിച്ചു.