ADVERTISEMENT

ദുബായ്∙ യുഎഇ ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ജൂണ്‍ 9ന് യുഎഇയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കെഎന്‍എം പ്രസിദ്ധീകരിച്ച മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തെ ആസ്പദമാക്കിയായിരിക്കും പരീക്ഷ. തഫ്‌സീറിലെ മുഖവുരയും ഒന്നാമത്തെ അധ്യായമായ സൂറത്തുല്‍ ഫാത്തിഹയുമാണ് സിലബസ്.ഓൺലൈൻ, ഓഫ്‍ലൈൻ അടിസ്ഥാനത്തിലുള്ള പരീക്ഷയ്ക്കുള്ള റജിസ്ട്രേഷൻ ആരംഭിച്ചു.ഖുര്‍ആന്‍ പഠനത്തിന്‍റെ ഭാഗമായി യുഎഇ അടിസ്ഥാനത്തില്‍ നടത്തിയ ഖുര്‍ആന്‍ ക്വിസ് മത്സരത്തില്‍ ആശ സഫീന–ഷെറില്‍ (ഷാര്‍ജ), ഹസ്‌ന–സിതാര (ദേര), മുജീബ്–അബ്ദുല്ല ബിന്‍ മുജീബ് (ഖിസൈസ്) സഖ്യം യഥാക്രമം 1, 2, 3 സ്ഥാനങ്ങള്‍ കരസ്ഥമാക്കി.  

English Summary:

Quran knowledge test on June 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com