സൗദിയിൽ ശനിയാഴ്‌ച വരെ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

Mail This Article
റിയാദ് ∙ സൗദിയുടെ മിക്ക പ്രവിശ്യകളിലും ഇന്ന് (ചൊവ്വ) മുതൽ ശനിയാഴ്‌ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് ഡയറക്‌ടറേറ്റ് മുന്നറിയിപ്പ് നൽകി. വെള്ളക്കെട്ട് ഭാഗങ്ങളിലേക്ക് പോകുകയോ വെള്ളക്കെട്ടുകളിൽ നീന്തുകയോ അരുതെന്നും അത് അപകടത്തിലേക്ക് നയിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
റിയാദിൽ തലസ്ഥാന നഗരിക്ക് പുറമെ ദർഇയ, അഫീഫ്, ദവാദ്‌മി, അൽഖുവയ്യ, മജ്മ, താദിഖ്, മറാത്ത്, അൽഗാത്ത്, സുൽഫി, ശഖ്റാ, റുമാഹ്, ഹുറൈമലാ, ദുർമാ, മുസാഹമിയ, അൽഖർജ്, വാദി ദവാസിർ, സുലൈൽ, അഫലാജ്, ഹോത്ത, ഹരീഖ്, ജിസാൻ, അസീർ, അൽബാഹ, മദീന, ഹായിൽ, ഖസീം, നജ്റാൻ, തബൂക്ക്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യതയുളളത്.
അതേസമയം, മഴയുള്ള കാലാവസ്ഥയിൽ അതീവ ജാഗ്രത പുലർത്താനും അധികാരികൾ നൽകുന്ന ആവശ്യമായ നിർദ്ദേശങ്ങൾ പാലിക്കാനും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.