ADVERTISEMENT

ദുബായ് ∙ ഖുര്‍ആന്‍ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി ആർ എസ് സി റമസാനില്‍ സംഘടിപ്പിച്ചു വരുന്ന ഏഴാമത് എഡിഷൻ തർതീൽ ദുബായ് നോർത്ത് സോണിൽ സമാപിച്ചു. സയ്യിദ് ഇല്യാസ് തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടി ഷുക്കൂർ സഖാഫിയുടെ അധ്യക്ഷതയിൽ ഹാഫിസ് മുഹമ്മദ്‌ മദനി ചപ്പാരപ്പടവ് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ കരീം നൂറാനി, മുഹമ്മദ്‌ മദനി വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. ഐ സി എഫ് നേതാക്കളായ അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, അഷ്‌റഫ്‌ പാലക്കോട് നൗഫൽ അസ്ഹരി എന്നിവർ ആശംസകൾ നേർന്നു. ആർ എസ് സി ഗ്ലോബൽ സെക്രട്ടറി ഷമീർ പി ടി, നാഷനൽ പ്രതിനിധികളായ നിസാം നാലകത്, ലബീബ് നരിക്കുനി, റഫീഖ് സഖാഫി വെള്ളില, ഉമർ അഹ്സനി തുടങ്ങിയവർ സംബന്ധിച്ചു.

rsc-thartheel-concluded-in-dubai-north-zone

പ്രവാസി യുവജനങ്ങൾക്കായി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിൽ മുഹമ്മദ്‌ സുഹൈൽ, ഇല്യാസ് സഅദി എന്നിവർ  ഒന്നും രണ്ടും സ്ഥാനം നേടി. സെക്ടറുകൾ ഒരുക്കിയ ഖുർആൻ എക്സ്പോ ശ്രദ്ധേയമായി. ഇഫ്താര്‍ സംഗമത്തോടെ സമാപിച്ച പരിപാടിയില്‍ മുജീബ്റഹ്മാൻ, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായ സഈദ് സഅദി, അനസ് കയ്യം, ഷകീർ കുനിയിൽ, ജലാൽ വാടാനപ്പള്ളി, റഹീം കൊളിയൂർ, നൗഷാദ് നീലഗിരി, അബ്ദുറഹീം ആലായി, അസീസ് ചന്ദ്രാപ്പിനി, ശുഹൂദ് കുനിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

English Summary:

RSC Thartheel Concluded in Dubai North Zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com