ADVERTISEMENT

ദോഹ ∙ ഖത്തറിൽ സർക്കാർ മേഖലയിൽ ഈദുൽ ഫിത്ർ അവധി ഏപ്രിൽ 7ന് തുടങ്ങും. അമീരി ദിവാൻ ആണ് ഏപ്രിൽ 7 മുതൽ 15 വരെ അവധി പ്രഖ്യാപിച്ചത്. ഇത്തവണ വാരാന്ത്യ അവധി ഉൾപ്പെടെ 11 ദിവസം ആണ് അവധി. സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം അവധി ബാധകമാണ്. അവധിക്ക് ശേഷം 16 മുതൽ പ്രവർത്തനം പുനരാരംഭിക്കും.

അതേ സമയം സ്വകാര്യ മേഖലക്ക് സാധാരണ  3 ദിവസം ആണ് ഈദ് അവധി ലഭിക്കാറുള്ളത്. തൊഴിൽ മന്ത്രാലയം ആണ് അവധി പ്രഖ്യാപിക്കുക.

രാജ്യത്തെ ബാങ്കുകൾ, പണവിനിമയ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കുള്ള അവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിക്കും. 

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഈദ് ആഘോഷിക്കാനായി നാട്ടിലേക്കുള്ള യാത്രയ്ക്കുള്ള തയാറെടുപ്പിൽ ആണ്. അവധി ആഘോഷിക്കാൻ രാജ്യത്തിന്‌ അകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്നതിനാൽ യാത്രക്കാർക്കുള്ള നിർദേശങ്ങൾ ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതരും നൽകിയിട്ടുണ്ട്. അവധിക്കാല സീസൺ എത്തിയതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്. 

English Summary:

Eid holidays in Qatar will start on April 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com