ADVERTISEMENT

ഷാർജ ∙ ഷാർജയിലെ അൽ മജാസ് ഒന്നിലെ പള്ളിയിലെ സ്ത്രീകളുടെ പ്രാർഥനാ മുറിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ പള്ളിയുടെ കാവൽക്കാരനാണ് കണ്ടെത്തിയത്.

 പ്രാർഥനയ്ക്ക് പോകുമ്പോഴാണ് കരയുന്ന കുഞ്ഞിനെ കണ്ടെത്തിയതെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് ഷാർജ പൊലീസിനെ വിളിച്ചു. പൊലീസ് പട്രോളിങ് ടീമും ആംബുലൻസും സംഭവസ്ഥലത്തെത്തി കുഞ്ഞിനെ അൽ ഖാസിമി ആശുപത്രിയിലേക്കു കൊണ്ടുപോയി. കുട്ടിയുടെ അമ്മയെ കണ്ടെത്താൻ ഷാർജ പൊലീസ് ഉൗർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ആശുപത്രിയിലെ ഐസിയുവിലാണ്. ആശുപത്രിയിൽ കുഞ്ഞിന് ആവശ്യമായ എല്ലാ ചികിത്സകളും പ്രതിരോധ കുത്തിവയ്പ്പുകളും സമ്പൂർണ മെഡിക്കൽ പരിശോധനയും നൽകി. കുട്ടിയെ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിക്ക് കൈമാറുന്നതായും പറഞ്ഞു.

English Summary:

Newborn baby found abandoned in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com