ADVERTISEMENT

റി​യാ​ദ്​ ∙ സൗ​ദിയി​ൽ പു​തു​താ​യി 70 പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി. സൗ​ദി അ​റേ​ബ്യ​യു​ടെ ചരി​ത്ര​പ​ര​വും സാം​സ്​​കാ​രി​ക​വു​മാ​യ സ​മ്പ​ന്ന​ത​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്ത പു​രാ​വ​സ്​​തു​സ്ഥ​ല​ങ്ങ​ളു​ടെ എ​ണ്ണം 8,917 ആ​യി. പു​തു​താ​യി ക​ണ്ടെ​ത്തി​യ പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ൾ രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ്. ഇ​തി​ൽ 14 സ്ഥ​ല​ങ്ങ​ൾ അ​സീ​ർ മേ​ഖ​ല​യി​ലാ​ണ്. എ​ണ്ണ​ത്തി​ൽ അ​സീ​ർ മേ​ഖ​ല​യാ​ണ്​ മു​ന്നി​ൽ. തൊ​ട്ട​ടു​ത്ത്​ 13 സ്ഥ​ല​ങ്ങ​ളു​മാ​യി അ​ൽ​ജൗ​ഫ് മേ​ഖ​ല​യാ​ണ്. ഹാ​ഇ​ൽ മേ​ഖ​ല​യി​ൽ 12 സ്ഥ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു.

ജി​സാ​ൻ മേ​ഖ​ല​യി​ൽ 11ഉം ​ഖ​സീം മേ​ഖ​ല​യി​ൽ ഏ​ഴും മ​ദീ​ന​യി​ൽ ആ​റും റി​യാ​ദ് മേ​ഖ​ല​യി​ൽ ര​ണ്ടും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, മ​ക്ക മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്നും പു​തു​താ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളാ​ണ്​. പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ൾ റജി​സ്​​റ്റ​ർ ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വ​ർ​ഷം മു​ഴു​വ​നും തു​ട​രു​ന്ന​താ​യി അ​തോ​റി​റ്റി പ​റ​ഞ്ഞു. നി​ര​വ​ധി ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ദേ​ശീ​യ പു​രാ​വ​സ്തു റജി​സ്​​റ്റ​റി​ൽ പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ൾ ന​ട​പ​ടി​ക​ൾ​ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​​തെ​ന്ന്​ അ​തോ​റി​റ്റി വി​ശ​ദീ​ക​രി​ച്ചു. സ്ഥ​ലം​ ക​ണ്ടെ​ത്ത​ലാ​ണ്​ ആ​ദ്യ​ഘ​ട്ടം. പി​ന്നീ​ട്​ പു​രാ​വ​സ്തു സ്പെ​ഷ​ലി​സ്​​റ്റു​ക​ൾ പു​രാ​വ​സ്​​തു പ​രി​ശോ​ധി​ക്കും. സ്ഥ​ല​ത്തെ​ക്കു​റി​ച്ച് ആ​വ​ശ്യ​മാ​യ ശാ​സ്ത്രീ​യ​വും സാ​ങ്കേ​തി​ക​വു​മാ​യ റി​പ്പോ​ർ​ട്ടു​ക​ൾ ത​യാ​റാ​ക്കു​ക​യും എ​ഴു​തു​ക​യും ചെ​യ്യും.

English Summary:

70 New Archaeological Sites Discovered in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com