ADVERTISEMENT

ദുബായ് ∙ ആസ്റ്റ് ഡിഎം ഹെൽത്ത് കെയറിന്റെ ജിസിസി, ഇന്ത്യ ബിസിനസ് വിഭജനം പൂർത്തിയായി. ആസ്റ്റര്‍ ജിസിസിയുടെ നിയന്ത്രണവും, ഏകോപനവും മൂപ്പന്‍ കുടുംബം തന്നെ തുടരും, കമ്പനിയില്‍ 35% ഓഹരിയും കുടുംബം നിലനിര്‍ത്തി. എമിറേറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, അല്‍ ദൗ ഹോള്‍ഡിങ് കമ്പനി (അല്‍സെയര്‍ ഗ്രൂപ്പിന്റെ നിക്ഷേപ വിഭാഗം), ഹന ഇന്‍വെസ്റ്റ്മെന്റ് കമ്പനി (ഒലയാന്‍ ഫിനാന്‍സിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനം), വഫ്ര ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി എന്നിവ ഉള്‍പ്പെടുന്ന ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ആസ്റ്റര്‍ ജിസിസിയുടെ 65 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു. ആസ്റ്റര്‍ ജിസിസി ഗള്‍ഫ് മേഖലയിലുടനീളം, പ്രത്യേകിച്ച് സൗദിയില്‍, ഫിസിക്കല്‍, ഡിജിറ്റല്‍ ചാനലുകളിലുടെ നീളം ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യപരിരക്ഷയിലേക്കുള്ള വിപുലീകരണ പദ്ധതി ആരംഭിച്ചു. 

വിഭജന പദ്ധതിക്ക് കീഴില്‍, പരമാധികാര പിന്തുണയുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കൂട്ടായ്മയാണ് ഇനിമുതൽ ആസ്റ്ററിന്റെ പ്രധാന ഓഹരി ഉടമകൾ. ജിസിസി ബിസിനസ്സിന്റെ ഇക്വിറ്റി മൂല്യം 100 കോടി ഡോളര്‍ ആയാണ് കണക്കാക്കിയിരിക്കുന്നത്. 1987ല്‍ ഡോ. ആസാദ് മൂപ്പന്‍ സ്ഥാപിച്ച ആസ്റ്റര്‍, ദുബായില്‍ ഒരൊറ്റ ക്ലിനിക്കായി ആരംഭിക്കുകയും, പിന്നീട് യുഎഇ, സൗദി, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 15 ആശുപത്രികളും 117 ക്ലിനിക്കുകളും 285 ഫാര്‍മസികളും അടങ്ങുന്ന ഹെൽത്ത് കെയർ ബ്രാൻഡ് മാറുകയുമായിരുന്നു. ആസ്റ്റര്‍, മെഡ്കെയര്‍, ആക്സസ് എന്നിങ്ങനെ 3 ബ്രാന്‍ഡുകൾ ഡിഎം ഗ്രൂപ്പിലുണ്ട്.  

ഇന്ത്യയിലും ജിസിസിയിലും അതതു സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തിയുള്ള വളർച്ച ലക്ഷ്യമിട്ടാണ് ബ്രാൻഡിന്റെ വിഭജനത്തിന് കഴിഞ്ഞ നവംബറില്‍, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗീകാരം നല്‍കിയത്. ഈ ജനുവരിയില്‍ കമ്പനിയുടെ ഓഹരി ഉടമകളും പദ്ധതി അംഗീകരിച്ചു. പതിവ് റെഗുലേറ്ററി അംഗീകാരങ്ങള്‍ക്കും ക്ലോസിങ് വ്യവസ്ഥകള്‍ക്കും വിധേയമായാണ് ഇടപാട് പൂർത്തീകരിച്ചത്. ഡോ. ആസാദ് മൂപ്പന്‍ സ്ഥാപക ചെയര്‍മാനായും, അലീഷ മൂപ്പന്‍ ആസ്റ്റര്‍ ജിസിസിയുടെ മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒ ആയും പ്രവർത്തിക്കും.  മൂപ്പന്‍ കുടുംബം കമ്പനിയുടെ പ്രവര്‍ത്തന നിയന്ത്രണം നിലനിര്‍ത്തുന്നത് തുടരും. 

''രണ്ട് ബിസിനസ്സുകളുടെ വേര്‍തിരിക്കല്‍ ജിസിസിയില്‍ പുതിയൊരു ബിസിനസ്സ് സാധ്യത സൃഷ്ടിച്ചിരിക്കുകയാണെന്നും, കൂടുതൽ വളരുന്നതിനും മേഖലയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും ഗുണകരമാകുമെന്ന് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഈ വളര്‍ച്ചാ യാത്രയില്‍ പങ്കാളിയാകാന്‍ ഫജര്‍ ക്യാപിറ്റലും അതിന്റെ പങ്കാളികളുടെ കൂട്ടായ്മയും ഞങ്ങളെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. അവരുടെ വൈദഗ്ധ്യം ജിസിസിയുടെ അനുദിനം വികസിക്കുന്ന ഹെല്‍ത്ത് കെയര്‍ മേഖലയില്‍, പ്രത്യേകിച്ച് സൗദിയില്‍ സ്ഥാപനത്തിന്റെ വിപുലീകരണ പദ്ധതികളെ ശക്തിപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്നും ഡോ. മൂപ്പന്‍ പറഞ്ഞു. 

ഇന്നു മുതൽ ആസ്റ്ററിന്റെ പുതിയ അധ്യായത്തിനു തുടക്കമിടുകയാണെന്ന് ഫജ്ര്‍ ക്യാപിറ്റൽ സിഇഒ ഇഖ്ബാല്‍ ഖാന്‍ പറഞ്ഞു. ആഴത്തിൽ പ്രാദേശിക വേരുകളോടെ,  രാജ്യത്തെ  മുന്‍നിര ഹെല്‍ത്ത് കെയര്‍ ശൃംഖലയായി ഉയര്‍ന്നു വരുന്ന ആസ്റ്ററിന്റെ  ശക്തമായ വിപണി സാന്നിധ്യവും അസാധാരണമായ തൊഴില്‍ ശക്തി, പ്രാദേശിക ജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം നൽകുന്നതിലെ പെരുമയും ബിസിനസ് പങ്കാളിത്തത്തിനു കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഏൺസ്റ്റ് ആൻഡ് യങ്, പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് എന്നീ സ്ഥാപനങ്ങള്‍ സ്വതന്ത്ര മൂല്യനിര്‍ണ്ണയ ഉപദേശവും, ഐസിഐസിഐ സെക്യൂരിറ്റീസ് കമ്പനിയുടെ മൂല്യനിര്‍ണ്ണയത്തിൽ മാർഗ നിർദേശം നൽകി. മൊയ്‌ലിസ് ആൻഡ് കമ്പനിയും ക്രെഡിറ്റ് സ്യൂസും വിൽപനയിൽ ഉപദേശകരായി പ്രവർത്തിച്ചു.  ബേക്കര്‍ ആന്‍ഡ് മെക്കന്‍സി എല്‍എല്‍പി വിൽപനയിൽ നിയമോപദേശകരായിരുന്നു. 

English Summary:

Aster DM Healthcare Concludes Separation of India, Gulf businesses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com