ADVERTISEMENT

മസ്‌കത്ത് ∙ ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഒമാൻ സോൺ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. തുമ്പമൺ ഭദ്രാസന അധിപൻ ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനി മുഖ്യ അതിഥിയായി പങ്കെടുത്ത പരിപാടിയിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ പങ്കെടുത്തു. സഹനത്തിന്റെയും സാഹോദര്യത്തിന്റെയും നല്ല നാളുകളാണ് റമസാൻ മാസമെന്നും മറ്റുള്ളവർക്ക് കരുതലൊരുക്കുവാനും സഹായിക്കുവാനും ആയി  ഈ പുണ്യ നാളുകൾ വ്രത അനുഷ്ഠാനികൾ വേർതിരിക്കാറുണ്ടെന്നും അഭിവന്ദ്യ തിരുമേനി പറഞ്ഞു. റമസാൻ വിശ്വാസികൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. 

ഒമാനിലെ ക്രിസ്തീയ സഭകളിൽ ആദ്യമായിയാണ് ഒ സി വൈ എം ഒമാൻ സോൺ ഇഫ്താർ സ്‌നേഹ സംഗമം നടത്തിയതെന്നും ഉയർപ്പ് തിരുനാളിനോടനുബന്ധിച്ച് യുവജനങ്ങൾ സമൂഹത്തിനായി സമർപ്പിച്ച ഈ സംഗമം എല്ലാവർക്കും ഒരു മാതൃകയാകട്ടെ എന്ന് അഭിവന്ദ്യ തിരുമേനി പറഞ്ഞു. നൂറോളം പേർ പങ്കെടുത്ത ഇഫ്താറിന് പ്രസിഡന്റ് ഫാ. ഡെന്നിസ് ഡാനിയേൽ, കോർഡിനേറ്റർ മാത്യു മെഴുവേലി, സെക്രട്ടറി ഷിനു കെ എബ്രഹാം, ട്രഷറർ റെജി ജോസഫ് എന്നിവർ നേതൃത്വം നൽകി.

English Summary:

Orthodox Christian Youth Movement Iftar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com