ADVERTISEMENT

മസ്‌കത്ത് ∙ വിശുദ്ധ ഖുർആൻ മാനവരാശിയുടെ വെളിച്ചം എന്ന പ്രമേയത്തിൽ നടന്നുവരുന്ന റമസാൻ ക്യാമ്പയിന്റെ ഭാഗമായി ഒമാൻ ഐ സി എഫ്, എസ് ജെ എം സംയുക്തമായി സംഘടിപ്പിക്കുന്ന തിലാവ ഖുർആൻ പാരായണ മത്സരം മൂന്നാം എഡിഷൻ ഇന്ന് ഓൺലൈനായി നടക്കും. ഇസ്‌ലാമിക് എജ്യുക്കേഷൻ ബോർഡ് ഓഫ് ഇന്ത്യയുടെ സിലബസിൽ ഐ സി എഫിന് കീഴിൽ പ്രവർത്തിക്കുന്ന ഒമാനിലെ 32 മദ്‌റസകളിൽ നിന്നുള്ള വിദ്യാർഥികളാണ് തിലാവയിൽ മത്സരിക്കുന്നത്.

ആറ് ജിസി രാജ്യങ്ങളിലും ഐസിഎഫ് നടത്തപ്പെടുന്ന മത്സരത്തിന്റെ ഭാഗമായാണ് ഓമനിലും മത്സരങ്ങൾ അരങ്ങേരുന്നത്. മദ്‌റസ തല സെൻട്രൽ തല മത്സരങ്ങളിൽ പങ്കെടുത്താണ് ദേശീയ മത്സരത്തിലേക്ക് യോഗ്യരാവുന്നത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികളും പെൺകുട്ടികളും മത്സരങ്ങിൽ മാറ്റുരക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഐ സെ എഫ് എജ്യുക്കേഷൻ സമിതിയും എസ് ജെ എമ്മും വാർത്താ കുറിപ്പിൽ അറിയിച്ചു.

English Summary:

Tilawa Quran Oman National Match Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com