ADVERTISEMENT

മനാമ ∙ പെരുന്നാൾ ആഘോഷമാക്കാൻ  ബഹ്‌റൈനിൽ നടക്കുന്ന സംഗീത പരിപാടി ബികെഎസ്എഫ് ഈദ് നൈറ്റിനുള്ള   ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. കേരളത്തിലെ പ്രമുഖ മാപ്പിളപ്പാട്ട് കലാകാരന്മാർ അണിനിരക്കുന്ന സംഗീത പരിപാടിയാണ് ഈദ് നൈറ്റിൽ അരേങ്ങറുക. ഇന്ത്യൻ ക്ലബ് ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നകലാകാരന്മാർ കഴിഞ്ഞ ദിവസം മുതൽ ബഹ്‌റൈനിൽ എത്തിച്ചേർന്നു. കലാകാരന്മാരായ സലിം കോടത്തൂർ, മകൾ ഹന്നാ സലിം, നിസാം തളിപറമ്പ്, സിഫ്രാൻ നിസാം, മെഹ്‌റു നിസാം, മഹ്റിഫാ നൂരി നിസാം തുടങ്ങിയ  വരെ ബികെഎസ്എഫ് ഭാരവാഹികളായ ഹാരിസ് പഴയങ്ങാടി, നജീബ് കടലായി, അനസ് റഹിം, മജീദ് തണൽ, അൻവർ കണ്ണൂർ, മനോജ് വടകര എന്നിവർ ചേർന്ന് സ്വീകരിച്ചു. മാപ്പിളപ്പാട്ട് കൂടാതെ മലയാള ചലച്ചിത്രഗാനങ്ങളും പരിപാടിയിൽ ആലപിക്കും. കൂടാതെ ബഹ്‌റൈൻ പ്രാദേശിക കലാകാരന്മാരുടെ വിവിധ പരിപാടികളും ഉൾപ്പെടുത്തിയായിരിക്കും 4 മണിക്കൂർ ദൈർഘ്യമുള്ള ഈദ് നൈറ്റ് അരങ്ങേറുക എന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം തീർത്തും സൗജന്യമായിരിക്കും. 

bahrain-kerala-social-forum-eid-night-2024-gif

∙ സ്‌പോൺസർമാർ അകലുന്നു; കലാപരിപാടികൾ കുറയുന്നു
ബഹ്‌റൈനിൽ സ്റ്റേജ് പരിപാടികൾ പൊതുവെ കുറഞ്ഞുവരുന്നതായിട്ടാണ് കാണാൻ കഴിയുന്നത്. സാധാരണ പെരുന്നാൾ ദിനവും തുടർന്നുള്ള അവധി ദിവസങ്ങളും എല്ലാം കലാപരിപാടികൾ കൊണ്ട് നിറയുന്ന ബഹ്‌റൈനിൽ ഇത്തവണ ബി കെ എസ് എഫിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന  ഈദ് നൈറ്റ് മാത്രമാണ് പ്രവാസി മലയാളികൾക്ക് ഈദ് ആഘോഷമാക്കാനുള്ള ഒരേ ഒരു കലാപരിപാടി. പരിപാടികൾക്കുള്ള സ്‌പോൺസർഷിപ്പ്  ലഭ്യമാകാത്തതാണ് സംഘടനകൾ പലതും പ്രോഗ്രാമുകൾ വെട്ടിച്ചുരുക്കാൻ കാരണമായി പറയുന്നത്. എങ്കിലും സംഘടനകളുടെയും കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഇഫ്താറുകൾ യഥേഷ്ടം ഉണ്ടായിരുന്നത് വ്രതമെടുക്കുന്നവർക്കും  തൊഴിലാളികൾക്കും അനുഗ്രഹമായിരുന്നു. പല സംഘടനകളുടെയും നേതൃത്വത്തിൽ ലേബർ ക്യാംപുകളിൽ ഉൾപ്പെട ഇഫ്താറുകൾ സംഘടിപ്പിച്ചത്.

English Summary:

Bahrain Kerala Social Forum 'Eid Night 2024'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com