ADVERTISEMENT

ഷാർജ ∙ പെരുന്നാൾ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ടിസി) നാളെ മുതൽ 12 വരെ അധിക ബസ് സർവീസ് ഏർപ്പെടുത്തുന്നു. പുതുതായി അനുവദിച്ച 798 ബസുകൾ ഉപയോഗിച്ച് വിവിധ റൂട്ടുകളിലായി 6330 അധിക ട്രിപ്പുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടുതൽ യാത്രക്കാരുള്ള റൂട്ടുകളിൽ ആവശ്യമനുസരിച്ച് ബസ് ഓടിക്കും. ഇതോടെ നിലവിലെ റൂട്ടുകളിൽ 45 മിനിറ്റ് ഇടവേള 5 മിനിറ്റായി കുറയും.  ഇന്റർസിറ്റി ബസ് സർവീസുകളുടെ എണ്ണവും വർധിപ്പിച്ചു.

English Summary:

During the Eid Al Fitr Holidays, 6,330 trips between Cities are Scheduled by Sharjah’s Transport Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com