ADVERTISEMENT

റിയാദ് ∙ സൗദിയിൽ അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ ഇന്ത്യക്കാർ ഉൾപ്പെടെ 21,505 വിദേശികൾ അറസ്റ്റിലായി. കൂടുതൽ പേർ (14,323) താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. അതിർത്തി നിയമം ലംഘിച്ച 4,778 പേരും തൊഴിൽ നിയമം ലംഘിച്ച 2,404 പേരും 1,295 നുഴഞ്ഞുകയറ്റക്കാരും ഉൾപ്പെടും.  നിയമലംഘകർക്ക് അഭയം നൽകുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. കൂടാതെ വസ്തുവും വാഹനവും കണ്ടുകെട്ടും. നിയമലംഘകരെക്കുറിച്ച് അറിയുന്ന മക്ക, റിയാദ് പ്രദേശത്തുള്ളവർ 911 നമ്പറിലും മറ്റു മേഖലകളിൽ ഉള്ളവർ 999, 996 നമ്പറിലും അറിയിക്കണം.

English Summary:

Saudi Arabia Arrests 21,505 Violators of Residency, Labour, and Border Laws in a Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com