ADVERTISEMENT

മനാമ ∙ പ്രാർഥനാ നിരതമായ റമസാൻ മാസത്തിന് സമാപനമാകുന്നു. നാളെ ഈദ് ആഘോഷം. ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ വിവിധ ഇടങ്ങളിൽ ഈദ് ഗാഹിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

∙ ഇസ ടൗൺ
ബഹ്‌റൈനിലെ മലയാളി സമൂഹത്തിനായി ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രാണ്ടിലാണ് ഈദ് ഗാഹ്  സംഘടിപ്പിക്കുന്നത്.ഇതിനായി വിപുലമായ സ്വാഗത സംഘം രൂപവൽകരിച്ച് പ്രവർത്തനമാരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. സുബൈർ എം.എം രക്ഷാധികാരിയും അനീസ് വി.കെ ജനറൽ കൺവീനറുമാണ്. സകീർ ഹുസൈൻ (പ്രചരണം), ജാഫർ പൂളക്കൽ (മീഡിയ). രാവിലെ 5.38 നാണ് നമസ്കാരം ആരംഭിക്കുക. എല്ലാവരും വീട്ടിൽ നിന്നും അംഗശുദ്ധി വരുത്തി എത്തിച്ചേരണമെന്ന്  സംഘടാകർ അറിയിച്ചു.

∙ റിഫ
സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ റിഫ ലുലു ഹൈപർ മാർക്കറ്റിന്‌ മുൻവശമുള്ള സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ്‌ ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഷൈഖ ഹിസ്സ ഇസ്‌ലാമിക്‌ സെന്റർ, ബസാഇർ സെന്റർ എന്നിവയാണ്‌ ഈദ്‌ ഗാഹ്‌ സംഘടിപ്പിക്കുന്നത്‌ രാവിലെ 5.38-ന്‌ നടക്കുന്ന ഈദ്‌ നമസ്കാരത്തിന്‌ ഹാരിസുദ്ദീൻ പറളി നേതൃത്വം നൽകും. സ്ത്രീകൾക്ക്‌ പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും ഈദ്‌ പ്രാർഥനയ്ക്കായി വരുന്നവർ വുദു നിർവഹിച്ച്‌ മുസല്ലയുമായി വരേണ്ടതാണെന്നും സംഘാടകർ അറിയിച്ചു. അബ്ദുറഹ്മാൻ മുള്ളങ്കോത്ത്‌ ചെയർമാനും റഹീസ്‌ കോഓർഡിനേറ്ററും നവാസ്‌ ഒ.പി. കൺവീനർ.

bahrain-is-gearing-up-for-eidgah2

∙ മനാമ
ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ  സംഘടിപ്പിക്കുന്ന ഈദ്‌ ഗാഹ്‌ മനാമ ഗോൾഡ്‌ സിറ്റിക്ക്‌ മുൻവശമുള്ള മുൻസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലാണ്‌  നടക്കുക. രാവിലെ 5.38നാണ്‌ ഈദ്‌ നമസ്കാരം. അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത്‌ നടന്ന യോഗത്തിൽ ഈദ്‌ ഗാഹ്‌ സ്വാഗത സംഘം രൂപീകരിച്ചു.

മുഖ്യ രക്ഷാധികാരി സൈഫുള്ള ഖാസിം, ചെയർമാൻ അബ്ദുൽ മജീദ്‌ തെരുവത്ത്‌, ജനറൽ കൺവീനർ അബ്ദുസ്സലാം ബേപ്പൂർ. കൺവീനർമാർ ഹിഷാം കെ ഹമദ്‌, ഈല്യാസ്‌ കക്കയം, ശാനിദ്‌ പി, ആരിഫ്‌ അഹമദ്‌. കോഓർഡിനേഷൻ: മനാഫ്‌ കബീർ, മുജീബുറഹ്മാൻ എടച്ചേരി. അൽ ഫുർഖാൻ സെന്ററിൽ ചേർന്ന യോഗത്തിൽ അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ്‌ സൈഫുള്ള ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും, അബ്ദുസ്സലാം ബേപ്പൂർ നന്ദിയും പറഞ്ഞു.

English Summary:

Bahrain is Gearing up for Eidgah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com