ADVERTISEMENT

ഷാർജ/ദുബായ് /ഫുജൈറ/ദിബ്ബ ∙ കഴിഞ്ഞ 29 ദിവസങ്ങളിലും യുഎഇയിലെ മലയാളി സംഘടനകൾക്ക് വിശ്രമില്ലാ വേളകളായിരുന്നു. ലേബർ ക്യാംപുകളിലും തൊഴിലിടങ്ങളിലും പാർക്കുകളിലും പൊതുവേദികളിലും ഒത്തുകൂടി അവർ നോമ്പുതുറ കിറ്റുകൾ വിതരണം ചെയ്യുകയും സൗഹൃദം പങ്കിട്ട് നോമ്പുതുറക്കുകയും ചെയ്തു.

world-malayali-association

ചരിത്രത്തിലാദ്യമായി ഇപ്രാവശ്യം പള്ളിക്ക് അകത്തും നോമ്പുതുറ കിറ്റുകൾ വിതരണം ചെയ്ത് മലയാളിക്കൂട്ടം ശ്രദ്ധേനേടി. വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസിന്റെ നേതൃത്വത്തിലാണ് ഷാർജ സൗദി പള്ളിയിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്. പള്ളിക്കകത്ത് ആദ്യമായിട്ടാണ് ഒരു സംഘടനയ്ക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്യാനുള്ള അനുവാദം കിട്ടുന്നതെന്ന് സംഘാടകർ പറഞ്ഞു. 750 കിറ്റുകൾ വിതരണം ചെയ്തു. പള്ളി ജീവനക്കാരും പ്രസിഡന്റ്‌ അജിത് കുമാർ, ചെയർമാൻ സവാൻകുട്ടി, ട്രഷറർ വിശാഖ് മോഹൻ, ഗ്ലോബൽ സെക്രട്ടറി സി. എ.ബിജു. മിഡിൽ ഈസ്റ്റ്‌ പ്രസിഡന്റ്‌ വിനിഷ് മോഹൻ, ബഷീർ, രവീന്ദ്രൻ, വനിത ഫോറം നേതാകളായ മിലാന അജിത്. രശ്മി വിനീഷ്, അഞ്ജന വിശാഖ്, അനു രവീന്ദ്രൻ, സുബി സവാൻ എന്നിവർ പങ്കെടുത്തു.

indian-cunsulate-akcaf
ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നു.

ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് അക്കാഫ്
ദുബായ് ∙ ഇഫ്താർ കിറ്റ് വിതരണത്തിനോടൊപ്പം തൊഴിലാളികൾക്ക് തൊഴിൽ നിയമങ്ങളെക്കുറിച്ചും മറ്റും ബോധവൽക്കരണ ക്യാംപുമായി അക്കാഫ് അസോസിയേഷനും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സജീവമായി. അക്കാഫിന്റെ ഇഫ്താര്‍ ബോക്സ് അഞ്ചാമത് എഡിഷന്റെ ഭാഗമായാണ് ഇന്ത്യൻ കോൺസുലേറ്റ് അൽഖൂസിലെ ലേബർ ക്യാംപിൽ ഇഫ്താർ കിറ്റ് വിതരണത്തോടൊപ്പം ആരോഗ്യ - നിയമ - ധനകാര്യ ബോധവൽക്കരണ ക്യാംപും നടത്തിയത്. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ മുഖ്യാതിഥി ആയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

ആയിരത്തോളം വരുന്ന തൊഴിലകൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ബാങ്ക് ഓഫ് ബറോഡയിലെ ഉദ്യോഗസ്ഥർ ധനവിനിമയത്തിലെ സാങ്കേതിക വശങ്ങളെക്കുറിച്ച് തൊഴിലാളികൾക്ക് ക്ലാസ്സെടുത്തു. പ്രൈം ഹെൽത്ത്കെയറിലെ ഡോക്ടർമാർ ആരോഗ്യ ബോധവത്കരണവും വൈദ്യ പരിശോധനയും നടത്തി. കോൺസുലേറ്റ് ഉദ്യോസ്ഥരും അക്കാഫ് പ്രസിഡൻ്റ് പോൾ ടി. ജോസഫ്, സെക്രട്ടറി എ .എസ്‌ .ദീപു, ട്രഷറർ മുഹമ്മദ് നൗഷാദ്, വൈസ് പ്രസിഡൻ്റ് വെങ്കിട്ട് മോഹൻ, ബോർ ഡ്അംഗങ്ങളായ മുഹമ്മദ് റഫീഖ്, ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, സാനു മാത്യു എന്നിവരും നേതൃത്വം നൽകി.

ഇതുവരെയായി രണ്ട് ലക്ഷത്തോളം ഇഫ്താർ കിറ്റുകൾ ദുബായിലെ വിവിധ ലേബർ ക്യാംപുകളിൽ വിതരണം ചെയ്തതായി ജനറൽ കൺവീനർ എസ്‌. പി.ഉണ്ണികൃഷ്ണൻ, ജോയിന്റ് ജനറൽ കൺവീനർമാരായ അബ്ദുല്ലക്കുഞ്ഞി, അക്ബർ നടുവിൽ, ജിബി ജേക്കബ്, ഉണ്ണികൃഷ്ണപിള്ള എന്നിവർ അറിയിച്ചു.

kollam-sree-narayana-college-alumini

∙ കൊല്ലം ശ്രീ നാരായണ കോളജ് അലുംനി
ദുബായ് കൊല്ലം ശ്രീ നാരായണ കോളജ് അലുംനി യു.എ.ഇ. ചാപ്റ്റർ ഇഫ്‌താർ മീറ്റ് നടത്തി. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. അലുംനി പ്രസിഡന്റ് റസ്‌ല അംനാദ് അധ്യക്ഷത വഹിച്ചു. എ.എസ് ദീപു, അഡ്വ: നജുമുദീൻ, അനൂപ് ബാബുദേവൻ, ബിബി രാജൻ, മുരളീധരൻ, സിയാദ് ഹാഷിം, അനൂപ് ബാബുദേവൻ, പ്രവീൺ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. ജോയിന്റ് ട്രഷറർ കമൽ രാജേന്ദ്രൻ, അഭിചിത്ര അനൂപ്, പ്രജിദ കമൽ എന്നിവർ നേതൃത്വം നൽകി.

∙ പൊന്നാനി എം ഇ എസ് കോളജ് അലുംനി
ദുബായ് ∙ പൊന്നാനി എം ഇ എസ് കോളേജ് അലുംനി യുഎഇ (മെസ്പ) ദുബയ് ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഹാരിസ് വാകയില്‍ അധ്യക്ഷത വഹിച്ചു. യാഖൂബ് ഹസൻ, അബ്ദുൽ അസീസ് മുല്ലപ്പൂ, നാരായണൻ വെളിയങ്കോട്, ജമാൽ വട്ടംകുളം, അബൂബക്കർ തണ്ടിലം, സുധീർ ആനക്കര, മസ്ഹർ, ജലീൽ, ഷാജി ഹനീഫ്, ഹമീദ്‌ ബാബു എന്നിവർ പ്രസംഗിച്ചു. എം ഇ എസ് സംസ്ഥാന ട്രഷറർ സലാഹുദ്ദീൻ, പ്രിൻസിപ്പൽ ഡോ. നിസാം എന്നിവർ  പ്രസംഗിച്ചു. സത്താർ,ഷെരീഫ് കുന്നത്ത് എന്നിവർ നേതൃത്വം നൽകി.

kalba
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ഇഫ്താർ സംഗമത്തിൽ നിന്ന്.

∙ കൽബ  ഇന്ത്യൻ സോഷ്യൽ ആൻറ് കൾച്ചറൽ ക്ലബ്‌
കൽബ ∙ കൽബ  ഇന്ത്യൻ സോഷ്യൽ ആൻറ് കൾച്ചറൽ  ക്ലബ്‌  ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് സൈനുദ്ദീൻ നാട്ടിക, ജനറൽ സെക്രട്ടറി കെ. സി. അബൂബക്കർ ,വി .ഡി. മുരളീധരൻ .എൻ. എം. അബ്ദുൽസമദ്, സി എക്സ് ആന്റണി,സുബൈർ എടത്തനാട്ടുകര, വി അഷ്‌റഫ്, പ്രദീപ്, മുജീബ് കക്കട്ടിൽ, സി കെ അബൂബക്കർ, ജിതേഷ്, സമ്പത്തുകുമാർ, മജീദ് അൽ വഹദ, തുടങ്ങിയവർ  നേതൃത്വം നൽകി. വിവിധ സംഘടനാ പ്രതിനിധികളും സ്ത്രീകളും കുട്ടികളുമടക്കം 300 ലധികം ആളുകൾ പങ്കെടുത്തു.

palakkad-thalakkassery-nivasi

∙ തലക്കശ്ശേരി നിവാസികളുടെ കൂട്ടായ്മ
ദുബായ് ∙ പാലക്കാട് ജില്ലയിലെ തലക്കശ്ശേരി ഇസ്ലാം മദ്രസ്സ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ  ഇഫ്താർ നടത്തി. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേർ പങ്കെടുത്തു. പ്രസിഡന്റ് കെ.സി സൈദ് ബുഖാരി, ജനറൽ സെക്രട്ടറിമാരായ അലിമോൻ അച്ചാരത്തു, കെ.സി അബ്ബാസ്,  രക്ഷാധികാരി സി.പി. അബൂബക്കർ മറ്റു ഭാരവാഹികളായ സി. പി. ബഷീർ, മുഹമ്മദ് കെ സി ഷെരീഫ്, കരീം കോട്ടയിൽ, ടി .കെ.അമീർ, സി. പി .അക്ബർ എം. കെ. നാസർ തുടങ്ങിയവർ നേതൃത്വം നൽകി.

incas-fujairah

∙ ഇൻകാസ് ഫുജൈറ
ഫുജൈറ ∙ ഇൻകാസ് ഫുജൈറ ഇഫ്താർ സംഗമം ന‌ടത്തി. പ്രസിഡൻ്റ് കെ.സി അബൂബക്കർ ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജോജു മാത്യു. ട്രഷറർ നാസർ പാണ്ടിക്കാട്, ഗ്ലോബൽ അംഗം പി. സി. ഹംസ, സെക്രട്ടറി മാരായ അബ്ദുൽ സമദ് , ജിതേഷ് നമ്പറോൺ തുടങ്ങിയവർ  നേതൃത്വം നൽകി. ജില്ലാ പ്രസിഡൻ്റുമാരായ, അനന്തൻ പിള്ള, നാസർ പറമ്പിൽ, മോനി ചാക്കോ, ബിജോയ് ഇഞ്ചിപ്പറമ്പിൽ, അനുപ് ഇടുക്കി, ബാബു, അനീഷ് ആൻറണി, ഇന്ത്യൻ  സോഷ്യൽ ക്ലബ് ഭാരവാഹികൾ, വിവിധ സംഘടനാ ഭാരാഹികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

dubai-manaloor-kmcc

∙ ദുബായ് മണലൂർ മണ്ഡലം കെ.എം.സി.സി
ദുബായ് ∙ ഇൻവെസ്റ്റ്മെൻ്റ് പാർക്കിൽ താമസിക്കുന്ന ആയിരത്തി അഞ്ഞൂറോളം വരുന്ന തൊഴിലാളികൾക്ക് ദുബായ് മണലൂർ മണ്ഡലം കെ.എം.സി.സി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ഡി. ഐ.പി. രണ്ടിലെ അൽ സലാം പള്ളി ഇമാം അബ്ദുൽ അസീസ് വിതരണോൽഘാടനം ചെയ്തു. പ്രസിഡൻ്റ് ജമാൽ മനയത്ത്, ജനസെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ, ഭാരവാഹികളായ മുഹമ്മദ് വെട്ടുകാട്, ജംഷീർ പാടൂർ, ഷെക്കീർ കുന്നിക്കൽ, ഷാജഹാൻ ജാസി, മുഹമ്മദ് തിരുനെല്ലൂർ, ഷാജഹാൻ കോവത്ത്, റഷീദ് പുതുമനശ്ശേരി, മുസ്തഫ തങ്ങൾ, അക്ബർ വാടാനപ്പള്ളി,നൗഫൽ മുഹമ്മദ്‌, സമീർ തോപ്പിൽ, അഫ്സൽ ചൊവല്ലൂർ, അസ്‌ലം തിരുനെല്ലൂർ അഹമ്മദ്‌ ജീലാനി, അൻവർ റഹ്മാനി, ഷൗക്കത്ത്, അക്ബർ തിരുനെല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.

∙ കൈരളി കൽച്ചറൽ അസോസിയേഷൻ ദിബ്ബ
ദിബ്ബ ∙ കൈരളി കൽച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റ്  സമൂഹ നോമ്പുതുറ ന‌ടത്തി. 600-ലേറെ ആളുകൾ പങ്കെടുത്തു. കൈരളി, ഇന്ത്യൻ സോഷ്യൽ ക്ലബ്, കെ എം സി സി, ഐ സി എഫ്  തുടങ്ങിയ സംഘടനകളിലെ ഭാരവാഹികളടക്കം ദിബ്ബയിലെ പ്രവാസി സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു.

kasav
കണ്ണൂർ സാംസ്‌കാരിക വേദി ഷാർജ (കസവ്) ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ഇഫ്താർ സംഗമം.

∙ കസവ് ഇഫ്താർ സംഗമം
ഷാർജ ∙ കണ്ണൂർ സാംസ്‌കാരിക വേദി ഷാർജ (കസവ്) ഇഫ്താർ സംഗമം നടത്തി. പി.ആർ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.പി പ്രസന്നൻ റമസാൻ സന്ദേശം നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, പ്രസാദ് കാളിദാസ്, ഷിജി അന്നാ ജോസഫ് പ്രസംഗിച്ചു. ഫൈസൽ മാങ്ങാട്, മനാഫ് മാട്ടൂൽ, ഡിജേഷ് ചേനോളി, ഫാസിൽ, ദിവ്യാ നമ്പ്യാർ, രമ്യാ രാജീവ്, രസ്ന ഫൈസൽ, മഹിന ഫാസിൽ, സന്ധ്യ തുടങ്ങിയവർ നേതൃത്വം നൽകി. കസവ് അംഗങ്ങളും കുടുംബാംഗങ്ങളും അതിഥികളും ഉൾപ്പെടെ കണ്ണൂർ സ്‌റ്റൈലിലൊരുക്കിയ ഇഫ്താറിൽ സംബന്ധിച്ചു.

malabar-pravasi-uae
യുഎഇ മലബാർ പ്രവാസി സംഘടിപ്പിച്ച റമസാൻ സൗഹർദ സംഗമം നോർക്ക ഡയറക്ടർ എൻ.കെ.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

∙ മലബാർ  പ്രവാസി സൗഹൃദ സംഗമമായി
ദുബായ് ∙ മലബാർ പ്രവാസി (യു എ ഇ ) റമസാൻ ഇഫ്‌താർ സംഗമം നടത്തി. യുഎഇയിലെ സാമൂഹിക - സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. നോർക ഡയറക്ടറും പ്രവാസി ക്ഷമ നിധി ബോർഡ്അംഗവുമായ എൻ.കെ.കുഞ്ഞമ്മദ്  ഉദ്ഘാടനം ചെയ്തു. യു എ ഇ സ്വദേശികളായ അഹ്‌മദ്‌ അൽ സാബി, ഷഹീൻ അഹ്‌മദ്‌, മാമു മുഹമ്മദ് തുടങ്ങിയവർ വിശിഷ്ടാഥിതികളായിരുന്നു. യുഎഇയിലെ സന്നദ്ധ സേവകരായ നബാദ് അൽ ഇമാറാത് വൊളന്‍റിയർ ടീം സി ഇ ഒ ഡോ.ഖാലിദ് അൽ ബലൂഷിയെ ആദരിച്ചു. പ്രസിഡൻ്റ്  ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കര, അക്കാഫ് സോസിയേഷൻ പ്രസിഡൻ്റ് പോൾ ടി. ജോസഫ്, മോഹൻ എസ് വെങ്കിട്ട്, ബി എ നാസർ, ഇസ്മയിൽ മേലടി, ഷറഫുദ്ദീന്‍), ഷീലാ പോൾ, ഡോ.ബാബു റഫീഖ്, നാസർ ഊരകം, ടി.കെ യൂനുസ്, സുൾഫിക്കർ ഖാലിദ് തൊയക്കാവ്‌, നാസർ ബേപ്പൂർ, ഇ കെ ദിനേശ്, ഷിജി അന്ന ജോർജ്, അസീസ്‌ തോലെരി, സുജിത്, ഇബ്രാഹിം എളേറ്റിൽ, സെക്രട്ടറി അഡ്വ.മുഹമ്മദ്‌ സാജിദ്, ട്രഷറർ മലയിൽ മുഹമ്മദ് അലി എന്നിവർ പ്രസംഗിച്ചു. മൊയ്‌ദു കുട്ട്യാടി,  മുരളി കൃഷ്ണ ൻ, ടി .പി അഷ്‌റഫ്, ചന്ദ്രൻ, സുനിൽ, ബഷീർ, ഭാസ്കരൻ,  ഇഖ്ബാൽ, മുഹമ്മദ് നൗഫൽ നേതൃത്വം നല്കി.

∙ സ്നേഹ – സൗഹാർദ പുണ്യമാസം
ഷാർജ ∙ ഐഎംസിസി ഷാർജ കമ്മിറ്റി ഇഫ്താർ സംഗമം നട‌ത്തി. ഷാർജ കമ്മിറ്റി പ്രസിഡൻ്റ് താഹിർ അലി പൊറോപ്പാട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അഷ്‌റഫ്‌ തച്ചോറത്ത്, ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, സെക്രട്ടറി ജിബി ബേബി, ജോയിൻ ട്രഷറർ റെജി പാപച്ചൻ, ഐ എം സി സി സെൻട്രൽ കമ്മിറ്റി ട്രഷറർ അനീസ് റഹ്മാൻ, അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഫൈസൽ, സലീം, വാഹിദ് നാട്ടിക, പ്രകാശൻ, റെജി മോഹൻ, ഷഫീക് വെഞ്ഞാറമൂട്, അഭിലാഷ്,  മോഹനൻ, അബ്ദുൽ, കുട്ടപ്പൻ, ജോയി തൊട്ടുങ്കൽ, സാദിഖ്, നിയാസ് കോഴിക്കോട്, ബാബു ബഷീർ, ജനറൽ സെക്രട്ടറി യൂനുസ് അതിഞ്ഞാൽ, സെക്രട്ടറി ജാസിർ ചൗക്കി തുടങ്ങിയവർ പ്രസംഗിച്ചു.

kaipamangalam-kmcc

∙ സ്‌നേഹത്തണൽ 2024
ദുബായ് ∙ കെ എം സി സി കൈപ്പമംഗലം മണ്ഡലം കമ്മിറ്റി നടത്തുന്ന റമസാൻ റിലീഫ് സ്‌നേഹത്തണൽ 2024 ബ്രോഷർ വ്യവസായികളായ പി.ബി.സൈനുദ്ദീൻ, പി.ബി. അൻവർ എന്നിവർ  പ്രകാശനം ചെയ്തു. ജില്ല സെക്രട്ടറി ടി .എസ്. നൗനൗഷാദ് , മണ്ഡലം പ്രസിഡന്റ് ഷറഫുദ്ദീൻ ചമക്കാല, ജനറൽ സെക്രട്ടറി മുസ്തഫ നെടുമ്പറമ്പ്, ട്രഷറർ ജലീൽ കൂരികുഴി എന്നിവർ സംബന്ധിച്ചു.

madakkara-haritha-chandrika

∙ മടക്കര ഹരിത ചന്ദ്രിക വാട്ട്സാപ്പ് ഗ്രൂപ്പ്
ഫുജൈറ ∙ മടക്കര ഹരിത ചന്ദ്രിക വാട്ട്സാപ്പ് ഗ്രൂപ്പ് യു.എ.ഇ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. പത്താല ഹംസ ഹാജിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പടപ്പയിൽ ഖാലിദ്, ടി.എംവി. സിറാജ്, ഇഖ്ബാൽ മടക്കര എന്നിവർ പ്രസംഗിച്ചു. അമീൻ പത്താല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ ഒ. നജീബ്, ഒ. മുനീർ, ഇ. അബ്ദുൽ ശുക്കൂർ, ടി.എം .വി സിദ്ദീഖ്, എൻ.പി ഇർഷാദ് ഹസ്സൻ എന്നിവർ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു. വിവിധ എമിറേറ്റുകളിൽ നിന്നായി ഒട്ടേറെ പേർ പങ്കെടുത്തു.

fujairah-dibba
English Summary:

Community Fasting of Malayali Groups Ends Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com