ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ ഇനി ചെറിയ പെരുന്നാള്‍ അവധിക്കാലം. ഔദ്യോഗിക അവധി ദിനങ്ങള്‍ ഇന്ന് (ചൊവ്വ) മുതല്‍ ഏപ്രില്‍ 11 വരെയാണ്. വാരാന്ത്യ അവധി ഉള്‍പ്പെടെ അഞ്ച് ദിവസം തുടര്‍ച്ചയായ ഒഴിവ് ലഭിക്കും. പൊതുസ്വകാര്യ മേഖലകളില്‍ ഓഫിസുകളും മറ്റും പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 11 ഞായറാഴ്ചയാകും പ്രവര്‍ത്തനം പുനഃരാരംഭിക്കുക.

മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ പെരുന്നാള്‍ ആഘോഷത്തിന്റെ ഒരുക്കങ്ങളിലാണ്. ദിവസങ്ങള്‍ പെരുന്നാളിനോട് അടുക്കുന്ന ഘട്ടത്തില്‍ വിപണിയില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. ഇത്തവണ ഈദുല്‍ ഫിത്റിന് ആരവങ്ങള്‍ വര്‍ധിക്കും. ഈദുല്‍ ഹബ്ത്ത (ചന്ത) സജീവമാണ്. പാരമ്പര്യത്തോട് ആഴത്തില്‍ ബന്ധം പുലര്‍ത്തുന്നവര്‍  ഒമാനികള്‍  അതിനായുള്ള ഒരുക്കത്തിലാണ്.

English Summary:

Eid holidays started in Oman

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com