ADVERTISEMENT

മസ്‌കത്ത് ∙ മെട്രോ പൊളിറ്റൻസ് എറണാകുളം സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ താരമായി 'ആടു ജീവിതം' സിനിമയിലെ അർബാബിബിന്റെ വേഷം അനശ്വരമാക്കിയ ഒമാനി പൗരൻ താലിബ് അൽ ബലൂഷി. ഇഫ്താർ സംഗമത്തിൽ താലിബ് അൽ ബലൂഷി മുഖ്യാതിഥിയായിരുന്നു. തന്നെ ആഗോള പ്രശസ്തനാക്കിയ മലയാളത്തെയും മലയാളികളെയും നന്ദിയോടെ സ്മരിച്ച താലിബ് ആടുജീവിതം സിനിമയുടെ ചിത്രീകരണ സമയത്തു നേരിട്ട വെല്ലുവിളികളും മറ്റ് അനുഭവങ്ങളും ചടങ്ങിൽ വിവരിക്കുകയും അതിഥികളുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്തു.

പ്രസിഡന്റ് സിദ്ദീഖ് ഹസ്സൻ, രക്ഷാധികാരി സുരേഷ് ബി നായർ എന്നിവർ ചേർന്ന് താലിബ് അൽ ബലൂഷിക്കു ഉപഹാരം കൈമാറി. വനിതാ വിഭാഗം കോഓർഡിനേറ്റർ ടിൻജൂ പ്രദീപ് താലിബിനെ സ്വാഗതം ചെയ്തു. വി. എസ്. എ. റഹ്മാൻ റമസാൻ സന്ദേശം കൈമാറി. നിസ്‌കാരത്തിന് അമീൻ സഈദ് നേതൃത്വം നൽകി. ഗുബ്ര ഇന്ത്യൻ സ്‌കൂൾ മലയാള വിഭാഗം മേധാവി ഡോ. ജിതേഷ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം കൺവീനർ ഇബ്‌റാഹിം ഒറ്റപ്പാലം, നായർ ഫാമിലി യുണിറ്റ് പ്രസിഡന്റ് സുകുമാരൻ നായർ, പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ പ്രസിഡന്റ് ശ്രീകുമാർ, തൃശൂർ ഓർഗനൈസേഷൻ പ്രസിഡന്റ് നസീർ തിരുവത്ര, ഇൻകാസ് ഒമാൻ പ്രസിഡന്റ് അനീഷ് കടവിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ സ്വാഗതവും ട്രഷറർ എൽദോ മണ്ണൂർ നന്ദിയും പറഞ്ഞു. രാജേഷ് മേനോൻ, ഹൈദ്രോസ് പതുവന, റഫീഖ്, സുബിൻ, ഹാസിഫ്, മോൻസി, ഷമീർ, ഫസൽ എന്നിവർ നേതൃത്വം നൽകി.

English Summary:

Metropolitans Ernakulam Iftar Confluence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com