ADVERTISEMENT

അബുദാബി ∙ ഇപ്രാവശ്യത്തെ പെരുന്നാൾ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച അദ്ദേഹത്തിന്‍റെ കൊച്ചുമക്കളോടൊപ്പമുള്ള ഫോട്ടോയാണ്. അവധിക്കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയുന്നത് അനുഗ്രഹമാണെന്ന് പ്രസ്‌താവിച്ചായിരുന്നു അദ്ദേഹം തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുടുംബചിത്രം പങ്കിട്ടത്. കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പം അവധിക്കാലം ചെലവഴിക്കാൻ കഴിയുന്നത് ഒരു അനുഗ്രഹമാണ്. ഈദ് അൽ ഫിത്റിന്‍റെ വേളയിൽ, യുഎഇയിലെയും ലോകത്തെയും ജനങ്ങൾക്ക് സമാധാനവും സന്തോഷവും തുടരാൻ കഴിയട്ടെയെന്ന് ഞാൻ ആശംസിക്കുന്നുവെന്ന് യുഎഇ പ്രസിഡന്‍റ് പോസ്റ്റിൽ പറഞ്ഞു.

English Summary:

UAE President Sheikh Mohammed bin Zayed Al Nahyan Share Eid Picture

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com