ADVERTISEMENT

റിയാദ് ∙  അറബ് മേഖലയിലെ നിലവിലെ സംഭവവികാസങ്ങളിലും അതിന്‍റെ പ്രത്യാഘാതങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ രംഗത്തെത്തി. എല്ലാ കക്ഷികളോടും പരമാവധി സംയമനം പാലിക്കാനും പ്രദേശത്തെയും ജനങ്ങളെയും യുദ്ധത്തിന്‍റെ ദുരന്തങ്ങളിൽ നിന്ന് സംരക്ഷിക്കാനും വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. സംഘർഷം രൂക്ഷമായാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് സൗദി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര സമാധാനവും സുരക്ഷയും നിലനിർത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്‍റെ ആവശ്യകത രാജ്യം ഊന്നിപ്പറഞ്ഞു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകണമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

English Summary:

Saudi Arabia expresses deep concern over current incidents in the Arab region

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com