ADVERTISEMENT

അബുദാബി ∙ യുഎഇയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ അവസാനിച്ചതായി അധികൃതർ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയം, നാഷനൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി, നാഷനൽ സെൻ്റർ ഓഫ് മെറ്റീരിയോളജി, തന്ത്രപരമായ പങ്കാളികൾ എന്നിവയുമായി ഏകോപിപ്പിച്ച് കാലാവസ്ഥ വിലയിരുത്തിയ ശേഷമാണ് പ്രഖ്യാപനം.

ഷാർജ സൗദി പള്ളി പരിസരത്തെ കാഴ്ച. ചിത്രം: സിറാജ് വി.പി.കീഴ്മാടം
ഷാർജ സൗദി പള്ളി പരിസരത്തെ കാഴ്ച. ചിത്രം: സിറാജ് വി.പി.കീഴ്മാടം

ഇന്ന് രാജ്യത്തെവിടെയും കാര്യമായ മഴ റിപ്പോർട്ട് ചെയ്തിട്ടില്ല. കാലാവസ്ഥ ക്രമേണ മെച്ചപ്പെട്ടു വരുന്നുവെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഇന്നലെ പെയ്ത കനത്തമഴയിലുണ്ടായ നാശനഷ്ടങ്ങൾ അടിയന്തര പ്രതികരണ ടീമുകളായ സിവിൽ ഡിഫൻസ്, ആംബുലൻസ്, പൊലീസ് എന്നിവ സംയുക്തമായി പരിഹരിക്കാനും റോഡുകളിലും മറ്റുമുള്ള വെള്ളക്കെട്ടുകൾ നീക്കം ചെയ്യാനുമുള്ള തീവ്ര ശ്രമങ്ങൾ തുടരും.

സമീപ കാലങ്ങളിൽ ഏറ്റവും മോശമായ മഴക്കെടുതി രാജ്യം നേരിടുന്ന സാഹചര്യത്തിലാണ് പ്രസ്താവന. ചൊവ്വാഴ്‌ച ഉടനീളം നിർത്താതെ പെയ്ത മഴയിൽ വീടുകൾ, റോഡുകൾ, മാളുകൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ പോലുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങൾ വെള്ളത്തിനടിയിലാവുകയും നിരവധി താമസക്കാരെ ഒറ്റപ്പെടുത്തുകയും ചെയ്തു.

ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ (എൻസിഎം) അടുത്ത കുറച്ച് ദിവസങ്ങളിലെ പ്രവചനം വരാനിരിക്കുന്ന മെച്ചപ്പെട്ട കാലാവസ്ഥയുടെ പ്രതീക്ഷ നൽകുന്നു.  ഇന്നലത്തെ മഴയ്ക്ക് ശേഷം എൻസിഎമ്മിൻ്റെ അഞ്ച് ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിൻ പ്രകാരം ഞായറാഴ്ച വരെ കൂടുതൽ മഴയൊന്നും പ്രവചിച്ചിട്ടില്ല. വ്യാഴാഴ്ച മുതൽ താപനില ക്രമാതീതമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ച് ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അവസ്ഥ നിലനിൽക്കുമെന്നും കരുതുന്നു. ശനിയാഴ്ച വരെ മൂടൽമഞ്ഞിനും സാധ്യതയുണ്ട്.

English Summary:

UAE Government Say Climate Change in UAE has Ended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com