ADVERTISEMENT

റിയാദ് ∙ യുവതിയെ  വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ബാസിൽ ബിൻ സുഹൈൽ എന്ന യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. യുവതിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. സൗദി സ്വദേശിനി നുവൈർ ബിൻത് നാജിയാണ് കൊല്ലപ്പെട്ടത്. 

കൊല്ലപ്പെട്ട യുവതിയുടെ കുടുംബം നീതിക്കായി നിന്നതോടെ ഭരണകൂട ഉത്തരവ് പ്രകാരമാണ് വധശിക്ഷ നടപ്പാക്കിയത്. മറ്റൊരാളുടെ ജീവൻ മനപൂർവം ഹനിക്കുന്നത് രാജ്യസുരക്ഷക്ക് എതിരാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ ആക്രമിക്കാനോ രക്തം ചിന്താനോ ആർക്കും അധികാരമില്ല. മനപൂർവമുള്ള നരഹത്യയ്ക്ക് ശിക്ഷ വധശിക്ഷയാണെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. 

English Summary:

Saudi Man who Killed with Car Executed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com