60 വയസ്സ് പൂർത്തിയാവർക്ക് ആർഎസ്വി വാക്സീൻ ലഭ്യമാക്കി സൗദി

Mail This Article
×
ജിദ്ദ∙ 60 വയസ്സ് പൂർത്തിയായവർക്ക് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) വാക്സീൻ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള ഒരു പ്രധാന കാരണമാണ് റെസ്‌പിറേറ്ററി സിൻസിറ്റിയൽ വൈറസ്. ഈ വൈറസ് ബാധിതർക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് മന്ത്രാലയം അറിയിച്ചു. വാക്സീൻ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മന്ത്രാലയത്തിന്റെ "സെഹതീ" ആപ്ലിക്കേഷൻ ഉപയോഗിക്കാമെന്ന് ഡോ. അബ്ദുല്ല അസിരി പറഞ്ഞു. വാക്സീൻ എടുക്കാൻ അർഹരായവർക്ക് ഡോക്ടറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് അദ്ദേഹം അറിയിച്ചു.
English Summary:
The Ministry of Health Announced that the RSV Vaccine is Now Available to Everyone Aged 60 and Over in Saudi Arabia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.