ADVERTISEMENT

ദമാം ∙ വേൾഡ് മലയാളി കൗൺസിലിന്‍റെ അൽകോബാർ പ്രൊവിൻസ് കിഡ്സ് ക്ലബ് രൂപീകരിച്ചു. പ്രൊവിൻസ് പ്രസിഡന്‍റ് ഷമീർ കാട്ടാകട ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായിയും വിസാറ്റ് എൻജിനീയറിങ് കോളേജ് മാനേജിങ് ഡയറക്ടറുമായ രാജു കുര്യൻ ക്ലബ് ഉദ്ഘാടനം നിർവ്വഹിക്കുകയും ലോഗോ പ്രകാശിപ്പിക്കുകയും ചെയ്തു.

ഈ വർഷം വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച മൂന്ന് ഡബ്ലുഎംസി അംഗങ്ങളുടെ മക്കൾക്ക് വിസാറ്റ് കോളേജ് ഗ്രൂപ്പ് അവാർഡ് നൽകും. കുട്ടികളുടെ പ്രായം കണക്കിലെടുത്ത് മൂന്ന് വിഭാഗങ്ങളായി തിരിച്ച് കലാ, കായിക, വിനോദ, വിദ്യാഭ്യാസ രംഗങ്ങളിൽ പരിശീലനം നൽകുമെന്ന് കിഡ്സ് ക്ലബ് ടീം ലീഡർ സാമുവൽ ജോൺസ് അറിയിച്ചു. അഭിഷേക് സത്യൻ (ടെക്നോളജി & അഡ്വാൻസ്മെന്‍റ്), ഷംല നജീബ് (പേഴ്സണാലിറ്റി & വെൽനസ്സ് ഇൻ ലൈഫ്), അനു ദിലീപ് (അക്കാദമിക് & എജ്യുക്കേഷൻ) എന്നിവരെ  കോർഡിനേറ്റർമാരായി തിരഞ്ഞെടുത്തു. അഷ്‌റഫ് ആലുവ (ചെയർമാൻ), മൂസ കോയ (രക്ഷാധികാരി), നജീബ് അരഞ്ഞിക്കൽ (മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്‍റ്), ദിനേശ് (ജനറൽ സെക്രട്ടറി), അജീം ജലാലുദീൻ (ട്രഷറർ), ദിലീപ് കുമാർ (ജോയിന്‍റ് സെക്രട്ടറി) എന്നിവരും ചടങ്ങിന് നേതൃത്വം നൽകി.

English Summary:

World Malayali Council has Formed Alcobar Province Kids Club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com