ADVERTISEMENT

ദുബായ്∙ ഈ മാസം 16-ന് രാജ്യത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് നഷ്ടപ്പെട്ട വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരികെ ലഭിക്കുന്നതിനുള്ള പരിഹാരവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) രംഗത്തെത്തി. ആർടിഎയുടെ വെബ്‌സൈറ്റ് (https://www.rta.ae/wps/portal/rta/ae/driver-and-carowner/vehicle-licensing/vehicle-inquiry) വഴി നഷ്ടപ്പെട്ട നമ്പർ പ്ലേറ്റിനായി അപേക്ഷിക്കാം.അപേക്ഷ സമർപ്പിച്ച ശേഷം, നമ്പർ പ്ലേറ്റ് ലഭിക്കുന്നതിന് ആർടിഎ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതുണ്ട്.

ഷാർജ സൗദി പള്ളിയുടെ മുന്നിലെ വെള്ളത്തിൽ കുടുങ്ങിയ വാഹനങ്ങൾ. Credit-special arrangement.
ഷാർജ സൗദി പള്ളിയുടെ മുന്നിലെ വെള്ളത്തിൽ കുടുങ്ങിയ വാഹനങ്ങൾ. Image Credit:Special arrangement.

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴ രാജ്യത്തെമ്പാടും വൻ നാശനഷ്ടങ്ങൾ വിതച്ചു. വാഹനങ്ങൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു, റോഡുകളിൽ വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഉണ്ടായി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. വാഹനങ്ങൾക്ക് സാങ്കേതിക തകരാറുകൾ, കേടുപാടുകൾ എന്നിവയും സംഭവിച്ചിട്ടുണ്ട്.

ആവശ്യമായ രേഖകൾ:
സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും പ്രവാസികൾക്കും
∙ഒറിജിനൽ എമിറേറ്റ്സ് ഐഡി
∙നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടത് സംബന്ധിച്ച പൊലീസ് റിപ്പോർട്ട്

കൊമേഴ്സ്യൽ കമ്പനികൾക്ക്:
∙മുകളിൽ പറഞ്ഞ രേഖകൾ
∙കമ്പനിയുടെ കത്ത്

ഫ്രീസോണിലുള്ള കമ്പനികൾക്ക്:
∙നഷ്ടപ്പെട്ടത് സംബന്ധമായ കസ്റ്റംസ് സർട്ടിഫിക്കേറ്റ്
∙ജാഫ് സ, ദുബായ് മീഡിയാ സിറ്റി, ദുബായ് എയർപോർട്ട് എന്നിവിടങ്ങളിലെ ഫ്രീസോൺ അധികൃതർ നൽകുന്ന കത്ത്

 ആർടിഎയിൽ അപേക്ഷിക്കുക:
താഴെപ്പറയുന്ന ആർടിഎ കേന്ദ്രങ്ങളിൽ ഒന്നിൽ പുതിയ നമ്പർ പ്ലേറ്റിനായി അപേക്ഷിക്കുക
∙ഷാമിൽ അൽ, ഖിസൈസ്
∙എജി കാറുകൾ, അൽ മംസാർ

∙അൽ മുമയാസ് അസ്വാഖ്, മിസർ
∙തജ്ദീദ്
∙തമാം സെന്‍റർ
∙അൽ മുതകമേല, അവീർ
∙അൽ മുതകാമെല, അൽ ഖൂസ്
∙അൽ മുമയാസ്, ബർഷ മാൾ
∙വാസൽ, അൽ ജദ്ദാഫ്

ഫീസ് അടയ്ക്കുക:
നമ്പർ പ്ലേറ്റിന്റെ തരം അനുസരിച്ച് സേവന ഫീസ് അടയ്ക്കുക. ഫീസ് താഴെപ്പറയുന്നവയാണ്:
∙ഷോർട് പ്ലേറ്റ് - 35 ദിർഹം
∙ലോങ് പ്ലേറ്റ് - 50 ദിർഹം
∙ഷോർട് ക്ലാസിക്കൽ, ലോങ് ക്ലാസിക്കൽ പ്ലേറ്റ് - 150 ദിർഹം
∙ദുബായ് ബ്രാൻഡഡ് പ്ലേറ്റ് - 200 ദിർഹം
∙ആഡംബര പ്ലേറ്റ് - 500 ദിർഹം
∙മോട്ടോർ സൈക്കിൾ നമ്പർ പ്ലേറ്റ് - 25 ദിർഹം
∙വാഹന റജിസ്ട്രേഷൻ കാർഡ് - 50 ദിർഹം
∙എക്സ്പോ ബ്രാൻഡഡ് പ്ലേറ്റ് - 100 ദിർഹം

സേവന ഫീസ് 50 ദിർഹത്തിൽ കൂടുതലാണെങ്കിൽ, സാധാരണ ഫീസിനൊപ്പം 20 ദിർഹം നോളജ്, ഇന്നൊവേഷൻ ഫീസ് കൂടി നൽകേണ്ടതുണ്ട്.

English Summary:

Dubai: Lost Your Car Plate Number in the Rains? Here's How You can get it Back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com