ADVERTISEMENT

ദുബായ്∙ ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളോടും സർവകലാശാലകളോടും വിദൂര പഠനം(ഓൺലൈൻ ക്ലാസ്) തുടരണമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (കെഎച്ച്‌ഡിഎ) നിർദേശിച്ചു. കഴിഞ്ഞ ദിവസം ദുബായിയിൽ അനുഭവപ്പെട്ട ശക്തമായ മഴയെ തുടർന്ന് ഗതാഗത സൗകര്യം  പൂർവസ്ഥിതിയിലാകാത്തതിനെ തുടർന്നാണ് ഈ നിർദേശം. വാരാന്ത്യ അവധി കഴിഞ്ഞ് നാളെ (തിങ്കൾ) വിദ്യാലയങ്ങൾ തുറക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം. മറ്റ് എമിറേറ്റുകളും, പ്രത്യേകിച്ച് ഷാർജയും ഇതേ നിലപാട് സ്വീകരിക്കാൻ സാധ്യതയുണ്ട്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദ്ദേശപ്രകാരം, ഈ മാസം 16-ന് എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ എന്നിവ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരുന്നു. 75 വർഷത്തിനിടെ രാജ്യത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയെത്തുടർന്ന് യുഎഇയിലുടനീളമുള്ള ജനജീവിതം സ്തംഭിച്ചിരുന്നു.

English Summary:

Dubai Schools Urged to Continue to Offer Distance Learning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com