ADVERTISEMENT

ഷാർജ ∙ ഇന്ന്  (ചൊവ്വ) മുതൽ വ്യാഴം വരെ (ഏപ്രിൽ 23 മുതൽ 25 വരെ) വേണമെങ്കിൽ ഒാൺലൈൻ ക്ലാസുകൾ (വിദൂരപഠനം)  സ്വീകരിക്കാൻ ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി സ്വകാര്യ സ്കൂളുകൾക്ക് അനുവാദം നൽകി. യുഎഇ സാക്ഷ്യം വഹിച്ച റെക്കോർഡ് മഴയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയതിനെ തുടർന്നാണിത്. 

ചൊവ്വ മുതൽ വ്യാഴം വരെയുള്ള പഠനരീതി തിരഞ്ഞെടുക്കുമ്പോൾ സ്‌കൂളുകൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സാഹചര്യങ്ങൾ കണക്കിലെടുക്കണമെന്ന് അധികൃതർ പറഞ്ഞു. ഇതിന് അധികൃതരുടെ അംഗീകാരത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും  ഇമെയിൽ വഴി അറിയിച്ചാൽ മതിയെന്നും ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു.

English Summary:

UAE Rain: Sharjah Private Schools Free to Choose Distance, in-Person or Hybrid Learning from April 23 to 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com