ADVERTISEMENT

റിയാദ് ∙ 'മനുഷ്യക്കടത്ത് വിരുദ്ധ മേഖലയില്‍ സഹകരണം ശക്തമാക്കല്‍' എന്ന ശീര്‍ഷകത്തില്‍ സംവാദം സംഘടിപ്പിച്ചു. സൗദിയില്‍ 77 ശതമാനം തൊഴില്‍ കേസുകളും ലേബര്‍ കോടതികളിലെത്തുന്നതിനു മുമ്പായി രമ്യമായി പരിഹരിക്കുന്നതായി ഡപ്യൂട്ടി മാനവശേഷി, സാമൂഹിക വികസ മന്ത്രി ഡോ. അബ്ദുല്ല അൂബൂസ്‌നൈന്‍ പറഞ്ഞു.

മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഏതാനും പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.  തൊഴില്‍ കരാര്‍ ഡോക്യുമെന്റേഷന്‍ പദ്ധതി ആരംഭിച്ച ശേഷം ഇതുവരെ 70 ലക്ഷത്തിലേറെ തൊഴില്‍ കരാറുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുന്ന മനുഷ്യക്കടത്ത് കേസുകള്‍ തീര്‍ത്തും രഹസ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി ഇത്തരം കേസുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സത്താം അല്‍ഹര്‍ബി പറഞ്ഞു.  മനുഷ്യക്കടത്ത് സംശയിക്കപ്പെടുന്ന കേസുകളെ കുറിച്ച് എല്ലാവരും മന്ത്രാലയത്തെ അറിയിക്കണമെന്നും സത്താം അല്‍ഹര്‍ബി ആവശ്യപ്പെട്ടു. പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി, മനുഷ്യാവകാശ കമ്മീഷന്‍ മേധാവി ഡോ. ഹലാ അല്‍തുവൈജിരി തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

English Summary:

Debate was Organized Strengthening Cooperation in the Field of Anti-Trafficking in Human Beings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com