ADVERTISEMENT

കുവൈത്ത് സിറ്റി ∙ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവകയുടെ വാർഷികം ആഘോഷിച്ചു. ഇടവക വികാരി പ്രജീഷ് അച്ചന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക യോഗം സിസ്റ്റർ ഷാലി ജെയിംസ് ഉദ്ഘാടനം ചെയ്തു മുഖ്യ സന്ദേശം നൽകി. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി മൃദുൻ ജോർജ് അവതരിപ്പിച്ചു. തുടർന്ന് ലേഡീസ് സെക്രട്ടറി ഷിജി ഡേവിസ്, യൂത്ത് സെക്രട്ടറി സോനറ്റ് ജസ്റ്റിൻ, സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് ഷാജി എന്നിവർ ആശംസകൾ അറിയിച്ചു. വാർഷികത്തിന് രാഗിൽ, ജോൺസൻ മാത്യു, ഡെയ്സി, ടെൻസി, ജെസ്വിൻ, റെൽറ്റി, ജോസ്, ജിജി, നന്ദു, ജെമിനി, ജിതിൻ, മേഴ്‌സി എന്നിവർ അടങ്ങുന്ന ഇടവക കമ്മിറ്റി വേണ്ട ക്രമീകരണങ്ങൾ ചെയ്തു. 

English Summary:

Kuwait Malankara Evangelical Church Anniversary Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com