ADVERTISEMENT

ഷാർജ ∙ പ്രളയത്തെ തുടർന്ന് അടച്ചിട്ട റോഡുകളെല്ലാം തുറന്നതോടെ ഷാർജയിൽ ജനജീവിതം സാധാരണ നിലയിലേക്ക്. ദുരന്ത നിവാരണ സമിതിയാണ് റോഡുകൾ തുറന്നതായി സ്ഥിരീകരിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ മലിനജലം നീക്കിയതിനെ തുടർന്ന് പത്താം ദിവസം വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. ജനജീവിതം സാധാരണ നിലയിലായതോടെ കിങ് ഫൈസൽ മസ്ജിദിനു സമീപമുള്ള ദുരിതാശ്വാസ കേന്ദ്രം അടച്ചതായും അറിയിച്ചു. പ്രളയബാധിതരിൽ സഹായം ആവശ്യമുള്ളവർക്ക് സർക്കാർ ഏജൻസികളുടെ സഹായം തേടാമെന്നും അധികൃതർ അറിയിച്ചു.

English Summary:

UAE Rain: Life in Sharjah returned to normal - Road Traffic restored

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com