ADVERTISEMENT

ദുബായ് ∙ സ്വദേശി കുട്ടികളുമായി കുശലാന്വേണം പറഞ്ഞും സംവദിച്ചും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിലെ വിവിധ എമിറേറ്റുകളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച ഒരു കൂട്ടം എമിറാത്തി കുട്ടികളുമായാണ് അദ്ദേഹം എമിറേറ്റ്‌സ് ടവേഴ്‌സിലെ ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ഓഫിസിൽ കൂടിക്കാഴ്ച നടത്തിയത്. 

ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്വദേശി കുട്ടികളോടൊപ്പം. Credit-Dubai Media Office/DMO
ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്വദേശി കുട്ടികളോടൊപ്പം. Credit-Dubai Media Office/DMO

രാജ്യം സമീപകാലത്ത് ശക്തമായ മഴയുൾപ്പെടെ പ്രതികൂല കാലാവസ്ഥാ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. വിവിധ എമിറേറ്റുകളിലെ റോഡുകളിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ സ്വദേശികളടക്കമുള്ള പൊതുസമൂഹത്തിന്റെ പങ്കാളിത്തം കുട്ടികളിൽ മാതൃരാജ്യത്തോടുള്ള സ്നേഹം വളർത്തുന്നതിനും മൂല്യങ്ങൾ ഉൾക്കൊള്ളാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തെ അടിവരയിടുന്നതായി അദ്ദേഹം പറഞ്ഞു.  ശുചീകരണ ക്യാംപെയിനിൽ പങ്കാളികളാകാൻ പ്രോത്സാഹിപ്പിച്ചതിന് കുട്ടികളുടെ കുടുംബാംഗങ്ങളെ അദ്ദേഹം അഭിനന്ദനം അറിയിച്ചു. ഫുർജാൻ ദുബായ് സ്ഥാപകയും മാനേജിങ് ഡയറക്ടറുമായ ആലിയ അൽ ഷംലാൻ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

English Summary:

Dubai Crown Prince interacting with native children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com