ADVERTISEMENT

ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ സ്ഥാപിച്ചതിന്റെ ഒന്നാം വാർഷികത്തിൽ വിപുലമായ ആഘോഷം. ടെർമിനൽ 3-ൽ നടന്ന ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപ തലവൻ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ് എയർപോർട്ട് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ തലാൽ അഹ്മദ് അൽ ഷാൻകിതി  എന്നിവരും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

2023 ഏപ്രിൽ 19 ന് ആരംഭിച്ച ഈ പ്ലാറ്റ്‌ഫോമുകൾ ഇതുവരെ 565,661 കുട്ടികൾ ഉപയോഗിച്ചതായും  സംരംഭത്തിന് യാത്രക്കാരിൽ നിന്ന്  വലിയ സ്വീകാര്യതയാണ് ഒരു വർഷത്തിനുള്ളിൽ  ലഭിച്ചതെന്നും അധികൃതർ അറിയിച്ചു. 4 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ സമർപ്പിത പാസ്‌പോർട്ട് കൗണ്ടറാണിത്. സ്വന്തമായി പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യാനും യാത്രാ അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കാനും ഇത് കുട്ടികൾക്ക് അവസരം നൽകുന്നു. നിലവിൽ എയർപോർട്ടിലെ എല്ലാ ടെർമിനലുകളിലും കുട്ടികളുടെ പാസ്പോർട്ട് കൗണ്ടറുകൾ ഉണ്ട്. 

2023-ൽ മാത്രം 434,889 കുട്ടികൾ  പാസ്‌പോർട്ട് പ്ലാറ്റ്‌ഫോം ഉപയോഗിച്ചു. 2024-ന്റെ ആദ്യ പാദത്തിൽ 118,586 കുട്ടികളും കൗണ്ടർ പ്രയോജനപ്പെടുത്തി. ദുബായ് വിമാനത്താവളം കുട്ടികളുടെ യാത്രാ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരന്തരം പുതിയ വഴികൾ തേടുകയാണ്. ഈ കൗണ്ടറുകൾ അതിന്റെ ഒരു ഉദാഹരണം മാത്രമാണ്. ഭാവിയിൽ കൂടുതൽ സൗകര്യങ്ങളും സേവനങ്ങളും നൽകാൻ വിമാനത്താവളം പദ്ധതിയിടുന്നുവെന്ന് ലഫ്റ്റനന്റ് ജനറൽ വ്യക്തമാക്കി.

English Summary:

1st anniversary of installation of children's immigration counter at Dubai airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com