ADVERTISEMENT

അബുദാബി ∙ സിഎസ്ഐ ദേവാലയത്തിന്റെ കവാടം തുറക്കുന്നത് ഇടവകാംഗങ്ങളുടെ നാലര പതിറ്റാണ്ടിന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക്. അബുദാബിയിൽ പ്രാർഥന തുടങ്ങിയതിന്റെ 45 വർഷം പൂർത്തിയായ ഏപ്രിലിൽ തന്നെയാണ് സ്വന്തം ആസ്ഥാനമന്ദിരത്തിലേക്ക് വിശ്വാസികൾ പ്രവേശിക്കുന്നതും. 

സിഎസ്ഐ ദേവാലയം അബുദാബി
സിഎസ്ഐ ദേവാലയം അബുദാബി

അതിരുകളില്ലാത്ത ദൈവസ്നേഹത്തിന്റെ പ്രതീകമാണ് വൃത്താകൃതി. മാലാഖയുടെ ചിറകുകളെ അനുസ്മരിപ്പിക്കുംവിധമാണ് ദേവാലയത്തിന്റെ പുറത്തെ രൂപകൽപന. ദൈവത്തിന്റെ കാവൽ എന്നെന്നും രാജ്യത്തിനും ഉണ്ടാകട്ടെ എന്നാണത് സൂചിപ്പിക്കുന്നത്.  ദേവാലയത്തിലേക്കു കയറുമ്പോൾ ഇടതും വലതും വശങ്ങളിലായി ഉയരമുള്ള 10 ജനാലകളിൽ പഴയതും പുതിയതുമായ ബൈബിൾ നിയമത്തിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. ഇടതുവശത്തെ ഗ്ലാസുകളിൽ ആദ്യത്തേത് നോഹയുടെ കാലഘട്ടത്തിലെ പ്രളയത്തിൽ ദൈവത്തിന്റെ രക്ഷാകരങ്ങളെ സൂചിപ്പിക്കുന്നതാണ്. ഏബ്രഹാം, മോശ, ദാവീദ് രാജാവ് എന്നിവരെക്കുറിച്ചുള്ളതാണ് മറ്റു 3 ഗ്ലാസുകളിലെ ചിത്രീകരണം. 

ദേവാലയത്തിന്റെ ഉൾവശം.
ദേവാലയത്തിന്റെ ഉൾവശം.

ബാബിലോണിയൻ പ്രവാസത്തിൽ ദൈവത്തിൽ ആശ്രയിച്ച 3 യുവാക്കൾക്കു രക്ഷ നൽകിയ ഫിയറി ഫർണിസ് എന്ന സംഭവമാണ് അഞ്ചാമത്തേതിൽ ആലേഖനം ചെയ്തിരിക്കുന്നത്. വലതുവശത്ത് യേശുവിന്റെ ജനനത്തെ സൂചിപ്പിച്ചു തുടങ്ങുന്ന ചിത്രീകരണത്തിൽ ജറുസലേം പ്രവേശനം, കുരിശിലേറ്റുന്നതിന് മുൻപുള്ള പ്രാർഥന, ഉയിർത്തെഴുന്നേൽപ്, സ്വർഗാരോഹണത്തിനുശേഷം പരിശുദ്ധാത്മാവിന്റെ നിറവ് എന്നിവ ചിത്രീകരിച്ചിരിക്കുന്നു. പുരോഹിതന്മാർക്ക് പ്രസംഗിക്കാനുള്ള പുൾപ്പിറ്റ്, വേദപുസ്തകം വായിക്കാനുള്ള റീഡിങ് ടേബിൾ, ക്വയർ ടേബിൾ, അകത്ത് 3 നിരകളിലായി 750 പേർക്കുള്ള ഇരിപ്പിടം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 

സിഎസ്ഐ ദേവാലയത്തിലെ പുൾപ്പിറ്റ്.
സിഎസ്ഐ ദേവാലയത്തിലെ പ്രസംഗപീഠം.
സിഎസ്ഐ ദേവാലയത്തിന്റെ ഉൾവശം
സിഎസ്ഐ ദേവാലയത്തിന്റെ ഉൾവശം

മനുഷ്യരെ തുല്യരായി കാണുന്നതിന് തെളിവാണ് എല്ലാവിഭാഗം ജനങ്ങൾക്കും ആരാധനാ സ്വാതന്ത്ര്യം നൽകിയ യുഎഇയുടെ നടപടിയെന്ന് സിഎസ്‌ഐ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. 45 വർഷമായി അബുദാബി സെന്റ് ആൻഡ്രൂസിൽ ആരാധന നിർവഹിക്കുന്ന സിഎസ്ഐ സഭയ്ക്ക് സ്വന്തം ആസ്ഥാനം ലഭിച്ച സാഹചര്യത്തിൽ അധികൃതർ അനുമതി നൽകിയാൽ ഇതര സഭകൾക്കും ആരാധനയ്ക്ക് സൗകര്യം ഒരുക്കുമെന്ന് വികാരി ലാൽജി എം.ഫിലിപ്പ് പറഞ്ഞു. പാർക്കിങ് സൗകര്യം പൂർണമാകുന്ന മുറയ്ക്കാണ് ഔപചാരിക ഉദ്ഘാടനം. 
∙ പാർക്കിങ്
വിശ്വാസികൾക്ക് ബിഎപിഎസ് ഹിന്ദു മന്ദിർ പാർക്കിങ് സൗകര്യം ഉപയോഗിക്കാം.  ഞയറാഴ്ചകളിൽ ചർച്ച് സന്ദർശകർക്ക് പ്രത്യേക പാർക്കിങ് സ്ഥലം നീക്കിവയ്ക്കുമെന്ന് ക്ഷേത്ര അധികാരികൾ ഉറപ്പുനൽകി.

English Summary:

CSI Church in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com