ADVERTISEMENT

തായിഫ് ∙ തായ്ഫിന്റെ തെക്ക് ഭാഗത്ത് മെയ്‌സാൻ ഗവർണറേറ്റിലെ "ബനീ മാലിക്" പ്രദേശത്ത് ഒഴുക്കില്‍ പെട്ട കാറിൽ അകപ്പെട്ട സൗദി യുവാവ് മരിച്ചു. സുഡാനി പൗരനെ കാണാതായി. രണ്ട് സൗദി പൗരന്മാരും രണ്ടു സുഡാനികളും സഞ്ചരിച്ച കാര്‍ അല്‍ഖുറൈഅ് ബനീമാലികിലെ വാദി അര്‍ദയില്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടതാണ് അപകടകാരണം.  ഒരു സൗദി പൗരനെയും ഒരു സുഡാനിയെയും രക്ഷിച്ചു.  ഒഴുക്കില്‍ പെട്ട് മരിച്ച സൗദി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാണാതായ സുഡാനിക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്.

തായിഫിലെ കനത്ത മഴയും മലവെള്ളപ്പാച്ചിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബനീമാലികയിലെ അൽമുഫ്‌റസ് റോഡ് തകർന്നു.മക്ക ഉമ്മുൽഖുറാ യൂണിവേഴ്‌സിറ്റി,തായിഫ് യൂണിവേഴ്‌സിറ്റി,മക്ക പ്രവിശ്യയിലെയും അൽബാഹയിലെയും ടെക്‌നിക്കൽ ആൻഡ് വൊക്കേഷനൽ ട്രെയിനിങ്‌ കോർപറേഷൻ സ്ഥാപനങ്ങൾ, മഹായിൽ വിദ്യാഭ്യാസ വകുപ്പ് ഓഫിസുകൾ എന്നീ സ്ഥാപനങ്ങൾക്ക് കനത്ത മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

English Summary:

Saudi Rain: Saudi Youth Died and One Went Missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com