ADVERTISEMENT

ജിദ്ദ ∙ സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം, ബീമാപ്പള്ളി സ്വദേശിയായ മുഹമ്മദ് സലീം (54) ആണ് അന്തരിച്ചത്. മൂന്ന് പതിറ്റാണ്ടുകാലമായി സൗദിയിൽ പ്രവാസ ജീവിതം നയിച്ചിരുന്ന മുഹമ്മദ് സലീം  ജിദ്ദയിലെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. അസീർ പ്രവിശ്യയിലെ ഖമീസ് മുഷൈത്ത് മുനിസിപ്പാലിറ്റിയിൽ 25 വർഷത്തോളം ഡ്രൈവറായി ജോലി ചെയ്തിരുന്ന സലീം പിന്നീട് ടാക്സി ഓടിക്കുകയായിരുന്നു. സമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം അസീറിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻനിരയിൽ ഉണ്ടായിരുന്നു.

നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ജിദ്ദയിലെ റുവൈസ് മഖ്ബറയിൽ മൃതദേഹം സംസ്കരിക്കും.  ഖമീസ് മുഷൈത്തിലുള്ള മകൻ സാബിർ ഖാൻ ഇതിനോടകം ജിദ്ദയിലെത്തിച്ചേർന്നിട്ടുണ്ട്. സുബൈദ, പരേതനായ മുഹമ്മദ് നൂഹ്, എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ബീവിജഹാൻ, മറ്റുമക്കൾ: സാബിറ, മിർസ.

English Summary:

Thiruvananthapuram Native Died in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com