ADVERTISEMENT

ദുബായ് ∙ മീൻ മുള്ള് തൊണ്ടയിൽ കുടുങ്ങിയ 91 വയസ്സുകാരി രക്ഷപ്പെട്ടത് അത്ഭുതകരമായി. മീൻ തല കഴിക്കുന്നത് ഇഷ്ടപ്പെട്ടിരുന്ന ഇനെസ് റിച്ചഡിന്‍റെ തൊണ്ടയിലാണ് മുള്ള് കുടുങ്ങിയത്. കഴിക്കുന്നതിനിടെ അസ്വസ്ഥത തോന്നിയതിനെ തുടർന്ന്  ആശുപത്രിയിൽ എത്തിച്ചപ്പോൾ അടിയന്തര ശസ്ത്രക്രിയ വേണമെന്ന്‌ ഡോക്ടർമാർ നിർദേശിച്ചു. 

ഇനെസിൻ്റെ തൊണ്ടയിൽ കുടുങ്ങിയ മീൻമുള്ള്. Credit-special arrangement.
ഇനെസിന്‍റെ തൊണ്ടയിൽ കുടുങ്ങിയ മീൻമുള്ള്. Image Credit:Special arrangement.

മീൻ മുള്ളിന്റെ വലിപ്പം അറിയാത്തതിനാൽ കുടുംബാംഗങ്ങൾ  ഇനെസിന്  ബ്രെഡും മറ്റ് ഭക്ഷണവും കൊടുത്തു നോക്കിയിരുന്നു. അത്കഴിച്ചിട്ടും അസ്വസ്ഥത മാറിയില്ല. തുടർന്നാണ്  ദുബായിലെ മെ‍ഡിയോർ  ആശുപത്രിയിലെത്തിച്ചതെന്ന് മകൾ സാൻഡി സക്‌സേന പറഞ്ഞു. എത്രയും പെട്ടെന്ന് ശസ്ത്രക്രിയയിലൂടെ മുള്ള് നീക്കം ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഇനെസിന് ഭയമായിരുന്നുവെന്ന് ഡോ. കിഷോർ ചന്ദ്രപ്രസാദ് പറഞ്ഞു. ശസ്ത്രക്രിയയല്ലാതെ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല. ഭക്ഷണം കടന്നുചെല്ലുന്ന തൊണ്ടക്കുഴലിലായിരുന്നു മുള്ള് കുടുങ്ങിയിരുന്നത്.  പ്രായവും ആരോഗ്യസ്ഥിതിയും വെല്ലുവിളിയായിരുന്നു. എങ്കിലും ചികിത്സയിലുടനീളം ഇനെസ്  സഹകരിക്കുകയും വിജയകരമായ ശസ്ത്രക്രിയയിലൂടെ മുള്ള് പുറത്തെടുക്കുകയും ചെയ്തു. ഇപ്പോൾ ഇനെസ് പൂർണമായും സുഖമായിരിക്കുന്നുവെന്നും നന്നായി ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവെന്നും സാൻഡി പറഞ്ഞു.

English Summary:

UAE: A 91-year-Old Grandmother who Swallowed a Fish Bone was Saved During Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com