ADVERTISEMENT

ഷാർജ ∙ പ്രസാദകരംഗത്തെ വൻകിട കമ്പനികൾ അണിനിരന്ന ദ് ഷാർജ ഇന്റർനാഷനൽ ബുക്ക്സെല്ലേഴ്സ് കോൺഫറൻസ് സമാപിച്ചു.  പ്രസിദ്ധീകരണ രംഗത്തെ മാറ്റങ്ങൾ അടുത്തറിയാനും പുതിയ കമ്പനികളുമായി ബന്ധം സ്ഥാപിക്കാനും വിജയം നേടിയ പ്രസാദകരുടെ അനുഭവകഥകൾ മനസ്സിലാക്കാനും കോൺഫറൻസിൽ അവസരമൊരുക്കിയിരുന്നു. 76 രാജ്യങ്ങളിൽ നിന്നുള്ള പ്രസാദകർ, വിതരണക്കാർ, വിൽപനക്കാർ എന്നിവരുൾപ്പടെ 550 പേർ കോൺഫറൻസിൽ പങ്കാളികളായി. 

പ്രസാദക മേഖലയുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന പുതുതന്ത്രങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു. ഡിജിറ്റൽ മാർക്കറ്റിങ്, വിതരണം, വ്യവസായ മേഖലയിലെ മാറ്റങ്ങൾ, വായനക്കാരുടെ ആവശ്യങ്ങൾ തുടങ്ങിയവയായിരുന്നു ചർച്ചയിലെ മുഖ്യ വിഷയങ്ങൾ.

പ്രസാദകരംഗത്തെ ലോകോത്തര കമ്പനികളുടെ സംഗമത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സഹകരണം രൂപപ്പെടുത്താൻ സഹായിക്കുന്ന സുപ്രധാന സമ്മേളനം എന്ന പദവിയിലേക്ക് ബുക്ക്സെല്ലേഴ്സ് കോൺഫറൻസ് വളർന്നെന്ന് ഷാർജ ബുക്ക് അതോറിറ്റി പബ്ലിഷർ സർവീസസ് ഡയറക്ടർ മൻസൂർ അൽ ഹസാനി പറഞ്ഞു.

English Summary:

Sharjah International Booksellers Conference Concluded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com